കൈക്കൂലി: വില്ലേജ് ഓഫീസര്‍ പിടിയില്‍

പത്തനംതിട്ട | WEBDUNIA| Last Modified വെള്ളി, 21 മാര്‍ച്ച് 2014 (12:59 IST)
PRO
വില്ലേജ് ഓഫീസറെ കൈക്കൂലിക്കേസില്‍ വിജിലന്‍സ് അധികൃതര്‍ പിടിച്ചു. വസ്തു പോക്കുവരവിന് കൈക്കൂലി വാങ്ങുന്നതിനിടെ മെഴുവേലി വില്ലേജ് സ്‌പെഷല്‍ വില്ലേജ് ഓഫീസര്‍ ടിഎന്‍ സണ്ണിയാണ് പിടിയിലായത്.

രാമന്‍ചിറ സ്വദേശി ജോജിയില്‍ നിന്ന് മൂന്നുസെന്റ് ഭൂമി പോക്കുവരവ് ചെയ്യാന്‍ പണം കൈപ്പറ്റിയപ്പോഴാണ് പിടികൂടിയത്. ജോജി തന്‍റെ വിട്ടിലേക്കുള്ള വഴിക്കുവേണ്ടി വാങ്ങിയ സ്ഥലം പോക്കുവരവ് ചെയ്യാനായി ജോജി കഴിഞ്ഞമാസം 15 മുതല്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പലതവണ ഓഫീസില്‍ കയറിയിറങ്ങിയിട്ടും പണം കിട്ടാതെ കാര്യം നടത്തില്ലെന്ന നിലപാടിലായിരുന്നു വില്ലേജ് ഓഫീസര്‍.

വില്ലേജ് ഓഫീസര്‍ പതിനായിരം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് ജോജി വിജിലന്‍സില്‍ പരാതി നല്‍കി. വിജിലന്‍സ് നിര്‍ദ്ദേശപ്രകാരം ജോജി കോങ്കുളഞ്ഞി ഭാഗത്ത് എത്തി പണം കൈമാറുമ്പോള്‍ സണ്ണി പിടിയിലാവുകയായിരുന്നു. ഇദ്ദേഹത്തെ കോട്ടയം വിജിലന്‍സ് കോടതി റിമാന്‍ഡുചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :