കണ്ണൂരില്‍ പറക്കും തളിക കണ്ടെന്നും ചിത്രങ്ങള്‍ പകര്‍ത്തിയെന്നും അവകാശവാദം. മേജര്‍ സെബാസ്‌റ്റ്യ്ന്‍ സഖറിയയാണ് കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ പറക്കും തളിക കണ്ടെന്നും മൊബൈലില്‍ അതിന്റെ ചിത്രങ്ങള്‍ എടുത്തിട്ടുണ്ടെന്നും അവകാശപ്പെട്ടത്.
മൊബൈല്‍ ഫോണ്‍ ക്യാമറ ഉപയോഗിച്ച് ചിത്രങ്ങളെടുക്കുമ്പോളാണ് പറക്കും തളികയുടെ ചിത്രങ്ങളും ക്യാമറയില്‍ പതിഞ്ഞത്. നേരിട്ടു നോക്കിയപ്പോള്‍ അസ്വാഭാവികമായി ഒന്നും കാണാനുണ്ടായിരുന്നില്ലെന്നും പ്രത്യേക ശബ്ദവുമുണ്ടായിരുന്നില്ലെന്നും മേജര്‍ പറഞ്ഞു.
മൊബെല്‍ ക്യാമറയിലെ ഏതെങ്കിലും ഫോട്ടോ ആപ്ലിക്കേഷന്‍ അബദ്ധത്തില്‍ പ്രവര്‍ത്തിച്ചതാണെന്നാണ് മേജര്‍ ആദ്യം കരുതിയത്. അതിനെക്കുറിച്ച് മൊബെല്‍ ഫോണ്‍ കമ്പനിയുമായി ബന്ധപ്പെട്ട് അന്വേഷിച്ചെങ്കിലും ഇത്തരത്തിലുള്ള ആപ്ലിക്കേഷനുകളൊന്നും ഫോണില്‍ ഇല്ലെന്നാണു മറുപടി ലഭിച്ചതെന്നു മേജര്‍ പറയുന്നു. ക്യാമറയില്‍ പതിഞ്ഞ ചിത്രത്തിന്റെ സത്യാവസ്ഥ എന്താണെന്നറിയാതെ വലയുകയാണ് ഇപ്പോള്‍ മേജര്‍.