ചെന്നൈ|
JOYS JOY|
Last Modified ബുധന്‍, 15 ഏപ്രില്‍ 2015 (08:00 IST)
ലോകമെങ്ങുമുള്ള മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. കേരളത്തിന്റെ കാര്‍ഷികോത്സവമാണ് വിഷു. മലയാളമാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. ചെന്നൈയിലെ പ്രവാസി മലയാളികളും വിഷു ആഘോഷത്തിന്റെ തിരക്കിലാണ്. തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും എ ഐ എ ഡി എം കെ ജനറല്‍ സെക്രട്ടറിയുമായ ജയലളിത എല്ലാ മലയാളികള്‍ക്കും വിഷു ആശംസകള്‍ നേര്‍ന്നു.
വിഷു ആഘോഷം സര്‍വ്വ ഐശ്വര്യങ്ങള്‍ക്കും ഇടയാകട്ടെയെന്ന് ജയലളിത ആശംസിച്ചു. ചെന്നൈയില്‍ വിവിധ മലയാളി അസോസിയേഷനുകളുടെ നേതൃത്വത്തില്‍ വിഷു ആഘോഷം സംഘടിപ്പിച്ചിട്ടുണ്ട്. നഗരത്തിലെ വിവിധ ഹോട്ടലുകള്‍ വിഷുവിനോട് അനുബന്ധിച്ച് സദ്യയും ഒരുക്കിയിട്ടുണ്ട്. 150 രൂപ മുതല്‍ 400 രൂപ വരെയാണ് സദ്യയ്ക്ക് ഈടാക്കുന്നത്. ഒരു ലിറ്റര്‍ പായസത്തിന് 150 രൂപയും ഈടാക്കുന്നുണ്ട്.
നാട്ടില്‍ വിട്ടു നില്‍ക്കുകയാണെങ്കിലും വിഷു അതിന്റെ എല്ലാ തനിമയോടും ആഘോഷിക്കുകയാണ് പ്രവാസി മലയാളികള്‍. ലോകമെങ്ങുമുള്ള എല്ലാ മലയാളികള്‍ക്കും മലയാളം വെബ്‌ദുനിയയുടെ വിഷു ആശംസകള്‍.