ചക്കയെ ചൊല്ലി വഴക്ക്, യുവാവ് വീടിന് തീയിട്ടു, മക്കളുടെ പുസ്‌തകങ്ങളും ഹാൾടിക്കറ്റും കത്തിനശിച്ചു

അഭിറാം മനോഹർ| Last Modified ചൊവ്വ, 12 ഏപ്രില്‍ 2022 (16:35 IST)
തൃശൂർ: ചക്കയെ ചൊല്ലിയുണ്ടായ വഴക്കിനൊടുവിൽ യുവാവ് വീടിന് തീയിട്ടു. പത്താം ക്ലാസിൽ പഠിക്കുന്ന മക്കളുടെ പുസ്‌തകങ്ങളും ഹാൾടിക്കറ്റും വസ്‌ത്രങ്ങളുമെല്ലാം കത്തിനശിച്ചു. സംഭവത്തിൽ സജേഷ്(46)നെ പോലീസ് അറസ്റ്റ് ചെയ്‌തു.

ഞായറാഴ്‌ച രാത്രിയായിരുന്നു സംഭവം. സജേഷിന്റെ അച്ഛൻ ശ്രീധരന്റെ പരാതിയിലാണ് അറസ്റ്റ്. ശ്രീധരന്റെ മകളുടെ വീട്ടിൽ നിന്നും സജേഷ് കൊണ്ടുവന്നതുമായി ബന്ധപ്പെട്ടാണ് വഴക്കുണ്ടായത്. വഴക്കിനെ തുടർന്ന് സജേഷിന്റെ മക്കളെയും കൂട്ടി ശ്രീധരനും ഭര്യയും മകളുടെ വീട്ടിലേക്ക് പോയി. ഇതിന് പിന്നലെയാണ് സജേഷ് വീടിന് തീയിട്ടത്.

അയൽക്കാർ ശ്രീധരനെ ഫോണിൽ വിളിച്ച് അറിയിച്ചതോടെ ഫയർ ഫോഴ്‌സിൽ വിവരമറിയിക്കുകയായിരുന്നു. ഫയർ ഫോഴ്‌സെത്തി തീയണച്ചു.സജേഷിന്റെ രണ്ട് പെൺമക്കളിൽ ഒരാൾ പത്തിലും ഒരാൾ എട്ടിലുമാണ്. ഇവരുടെ പുസ്‌തകങ്ങളും വസ്‌ത്രങ്ങളുമട‌ക്കം എല്ലാം തീപ്പിടുത്ത‌ത്തിൽ നശിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :