ജിജി തോംസണെ ചീഫ് സെക്രട്ടറിയാക്കരുത്: വിഎസ്

   വിഎസ് അച്യുതാനന്ദൻ , ജിജി തോംസണ്‍ , ഇകെ ഭരത് ഭൂഷണ്‍
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 8 ജനുവരി 2015 (13:49 IST)
പാമോലിൻ കേസിൽ പ്രതിയായ ജിജി തോംസണെ ചീഫ് സെക്രട്ടറിയാക്കരുതെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ. ഇത്തരത്തിലുള്ള നീക്കങ്ങള്‍ സുപ്രീംകോടതിയോടും നിയമവ്യവസ്ഥയോടുമുള്ള വെല്ലുവിളിക്ക് തുല്ല്യമാണെന്നും അദ്ദേഹം പറഞ്ഞു.

പാമോലിന്‍ അഴിമതിക്കേസിലെ പ്രതിയായ ജിജി തോംസണെ സംസ്ഥാനത്തെ ഉന്നത പദവിയായ ചീഫ് സെക്രട്ടറി സ്ഥാനത്ത് ഇരുത്തരുത്. അഴിമതിക്കേസിൽപ്പെട്ട ഉദ്യോഗസ്ഥരെ സ്ഥാനക്കയറ്റത്തിനു പോലും പരിഗണിക്കരുതെന്ന് സുപ്രീം കോടതി വിധിയുണ്ടെന്നും വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.

നിലവിലെ ചീഫ് സെക്രട്ടറി ഇകെ ഭരത് ഭൂഷണ്‍ ജനുവരി 31ന് വിരമിക്കുന്ന സാഹചര്യത്തിലാണ് അടുത്ത ചീഫ് സെക്രട്ടറിയായി ജിജി തോംസണെ നിയമിക്കാന്‍ സാധ്യതയുള്ളതായി സാധ്യത തെളിഞ്ഞത്. ജിജി തോംസണെ പൊതുഭരണ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയായി കേരളാ സര്‍ക്കാര്‍ ബുധനാഴ്ച നിയമിച്ചിരുന്നു. സര്‍ക്കാര്‍ ആവശ്യപ്പെട്ട പ്രകാരമാണ് കേന്ദ്ര ഡെപ്യൂട്ടേഷന്‍ മതിയാക്കി അദ്ദേഹം മടങ്ങിയെത്തിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :