മദ്യലോബിയുടെ താൽപ്പര്യമാണ്​ സിപിഎം സംരക്ഷിക്കുന്നത്; യെച്ചൂരി നിലപാടുമാറ്റിയത് ചിലരുടെ സമ്മർദം മൂലം- സുധീരൻ

യെച്ചൂരി മദ്യനയത്തിലെ നിലപാടുമാറ്റിയത് സംസ്ഥാന നേതാക്കളുടെ സമ്മർദം മൂലമാണെന്ന് സുധീരന്‍

വിഎം സുധീരൻ , സിപിഎം , സീതാറാം യെച്ചൂരി , എല്‍ഡിഎഫ്
തിരുവനന്തപുരം| jibin| Last Modified ഞായര്‍, 1 മെയ് 2016 (14:36 IST)

മദ്യലോബിയുടെ താൽപ്പര്യമാണ്​ സംസ്ഥാനത്തെ സിപിഎം നേതാക്കൾ സംരക്ഷിക്കുന്നതെന്ന് കെപിസിസി പ്രസി‍ഡൻറ്​ വിഎം സുധീരൻ. മദ്യനയത്തിന് ശേഷം മദ്യഉപഭോഗം കുറഞ്ഞില്ലെന്ന് വരുത്തിതീർക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മദ്യനയത്തിലെ നിലപാടുമാറ്റിയത് സംസ്ഥാന നേതാക്കളുടെ സമ്മർദം മൂലമാണെന്നും സുധീരന്‍ പറഞ്ഞു.

എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ പൂട്ടിയ ബാറുകള്‍ തുറക്കില്ല എന്ന് പ്രഖ്യാപിച്ച യെച്ചൂരി ഇപ്പോള്‍ പറയുന്നത് മദ്യനിരോധനം തങ്ങളുടെ നയമല്ലെന്നും മദ്യലഭ്യത പൂര്‍ണമായും ഇല്ലാതാക്കുന്നതിനോട് യോജിപ്പില്ലെന്നുമാണ്. ഈ നിലപാട് മാറ്റത്തിന് പിന്നില്‍ സംസ്ഥാനനേതാക്കളുടെ സമ്മര്‍ദമാണെന്നും സുധീരൻ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :