വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിനായി പ്രത്യേക കമ്പനി

തിരുവനന്തപുരം| JOYS JOY| Last Updated: വ്യാഴം, 13 ഓഗസ്റ്റ് 2015 (09:48 IST)
വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ നിര്‍മ്മാണത്തിനായി അദാനി പോര്‍ട്‌സ് ആന്‍ഡ് സ്പെഷന്‍ എക്കണോമിക് സോണ്‍ പ്രത്യേക കമ്പനി രൂപവത്കരിച്ചു. അദാനി വിഴിഞ്ഞം പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നായിരിക്കും കമ്പനിയുടെ പേര്.

അദാനി വിഴിഞ്ഞം പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഈ കമ്പനിയുമായായിരിക്കും സംസ്ഥാന സര്‍ക്കാര്‍ കരാറില്‍ ഒപ്പിടുക. കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി സന്തോഷ്‌കുമാര്‍ മഹാപത്രയെ നിയമിച്ച കാര്യവും അദാനി പോര്‍ട്‌സ് സംസ്ഥാന സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു.

ഓഗസ്റ്റ് 17ന് വൈകുന്നേരം അഞ്ചരയ്ക്ക് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ വെച്ചായിരിക്കും കരാര്‍ ഒപ്പിടുക. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, അദാനി പോര്‍ട്‌സ് മേധാവി ഗൗതം അദാനി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

സംസ്ഥാന സര്‍ക്കാരിനുവേണ്ടി തുറമുഖവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസും കമ്പനിക്കുവേണ്ടി സന്തോഷ് കുമാര്‍ മാഹാപത്രയും കരാറില്‍ ഒപ്പു വെയ്ക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :