വി ശശി നിയമസഭ ഡെപ്യൂട്ടി സ്പീക്കർ, പി സി ജോർജിന്റെ വോട്ട് അസാധുവായി

പതിനാലാം നിയമസഭയിലെ ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് പൂർത്തിയായി. എൽ ഡി എഫിന്റെ വി ശശിയെ ഡെപ്യൂട്ടി സ്പീക്കർ ആയി തെരഞ്ഞെടുത്തു. യു ഡി എഫിന്റെ ഐ സി ബാലകൃഷ്ണനെയാണ് തോൽപ്പിച്ചത്. 90 വോട്ടോടുകൂടിയാണ് വി ശശി ഡെപ്യ

തിരുവനന്തപുരം| aparna shaji| Last Updated: ബുധന്‍, 29 ജൂണ്‍ 2016 (11:05 IST)
പതിനാലാം നിയമസഭയിലെ ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് പൂർത്തിയായി. എൽ ഡി എഫിന്റെ വി ശശിയെ ഡെപ്യൂട്ടി സ്പീക്കർ ആയി തെരഞ്ഞെടുത്തു. യു ഡി എഫിന്റെ ഐ സി ബാലകൃഷ്ണനെയാണ് തോൽപ്പിച്ചത്. 90 വോട്ടോടുകൂടിയാണ് വി ശശി ഡെപ്യൂട്ടി സ്പീക്കർ ആയി തെരഞ്ഞെടുക്കപ്പെട്ടത്.

അതേസമയം, സ്പീക്കർ തെരഞ്ഞെടുപ്പിൽ ഒരു കക്ഷികളേയും പിന്തുണയ്ക്കാതിരുന്ന പി ജോർജ്ജ് ഇത്തവണ വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ സപീക്കർ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിനെ പിന്തുണച്ച ഒ രാജഗോപാലൻ ഇത്തവണ സഭയിൽ നിന്നും വിട്ടുനിന്നു. സ്പീക്കർ പി ശ്രീരാമകൃഷ്ണനും വോട്ട് ചെയ്തില്ല, സി മമ്മൂട്ടി, അനൂപ് ജേക്കബ് എന്നിവർ സഭയിലെത്തിയില്ല.

സ്പീക്കർ തിരഞ്ഞെടുപ്പിൽ യുഡിഎഫിൽനിന്നൊരു വോട്ട് പി ശ്രീരാമകൃഷ്ണന് ലഭിച്ചത് വിവാദമായിരുന്നു. ആംഗ്ലോ ഇന്ത്യൻ പ്രതിനിധി ഉൾപ്പെടെ സഭയിൽ എൽഡിഎഫിന് 92ഉം യുഡിഎഫിന് 47ഉം പ്രതിനിധികളുണ്ട്. ബിജെപിക്ക് ഒന്നും. സ്വതന്ത്ര എംഎൽഎ പി സി ജോർജാണ് മറ്റൊരംഗം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :