ഒന്നും വേണ്ടാരുന്നു... ബൂര്‍ഷ്വ സെറ്റപ്പായ യുഡിഎഫിലേക്ക് എത്തിയതാണ് ആര്‍എസ്‌പിയുടെ തോല്‍‌വിക്ക് കാരണം- പൊട്ടിത്തെറിച്ച് എഎ അസീസ്

മാന്യത ഓര്‍ത്ത് മാത്രമാണ് യുഡിഎഫില്‍ ഇപ്പോഴും തുടരുന്നത്

യു ഡി എഫ് തോല്‍‌വി , ആര്‍എസ്‌പി , എഎ അസീസ് , തെരഞ്ഞെടുപ്പ്
തിരുവനന്തപുരം/കൊല്ലാം| jibin| Last Modified ചൊവ്വ, 24 മെയ് 2016 (18:00 IST)

യുഡിഎഫിനെതിരെ ആഞ്ഞടിച്ച് ആര്‍എസ്‌പി സംസ്ഥാന സെക്രട്ടറി എഎ അസീസ് രംഗത്ത്. ബൂര്‍ഷ്വ സെറ്റപ്പായ യുഡിഎഫിലേക്ക് എത്തിയതാണ് തങ്ങളുടെ തോല്‍‌വിക്ക് കാരണമായത്. യുഡിഎഫിന്റെ പ്രവര്‍ത്തന ശൈലിയുമായി യോജിച്ചുപോകാനാകുന്നില്ല. യുഡിഎഫിലേക്ക് വരേണ്ടതില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മാന്യത ഓര്‍ത്ത് മാത്രമാണ് യുഡിഎഫില്‍ ഇപ്പോഴും തുടരുന്നത്. രാഷ്ട്രീയ മാന്യത മുന്‍നിര്‍ത്തി യുഡിഎഫില്‍ തുടരുക തന്നെ ചെയ്യും. യുഡിഎഫിന് ബൂര്‍ഷ്വാ സെറ്റപ്പാണെന്നതില്‍ സംശയമില്ലെന്നും ഒരു സ്വകാര്യ വാര്‍ത്താ ചാനലിനോട് അസീസ്പറഞ്ഞു.

ഇരവിപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായ മത്സരിച്ച അസീസ് ഉള്‍പ്പെടെ ആര്‍എസ്പിയുടെ എല്ലാ സ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് അസീസ് തന്നെ കടുത്ത ആരോപണങ്ങളുമായി രംഗത്ത് എത്തിയത്. നേരത്തെ തദ്ദേശിയ തെരഞ്ഞെടുപ്പിലും കനത്ത പരാജയമായിരുന്നു ആര്‍എസ്‌പിക്ക് ഉണ്ടായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :