തിരുവനന്തപുരം|
aparna shaji|
Last Modified വെള്ളി, 22 ജൂലൈ 2016 (11:32 IST)
ഐ എ എസ് ഉദ്യോഗസ്ഥർ ഔദ്യോഗിക വാഹനങ്ങളിലെ കൊടി മാറ്റണമെന്ന നിർദേശത്തിൽ മാറ്റമില്ലെന്ന് ഗതാഗത കമ്മീഷണർ ടോമിൻ തച്ചങ്കരി. ഒരു വിഭാഗം ഐ എ എസ് ഉദ്യോഗസ്ഥരുടെ എതിർപ്പ് കാര്യമാക്കുന്നില്ലെന്നും തച്ചങ്കരി മാധ്യമങ്ങളോട് പറഞ്ഞു. സർക്കാർ പ്രത്യേക ഉത്തരവിറക്കട്ടേയെന്നും ഐ എ എസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇതിനിടെ ഹൈക്കോടതിയിലെ ഗവൺമെന്റ് പ്ലീഡർമാരടക്കമുള്ള ജുഡീഷ്യൽ ഓഫീസർമാർ കാറിൽ വച്ചിട്ടുള്ള അധികൃത ബോർഡുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് തച്ചങ്കരി ഐ ജിക്ക് കത്ത് നൽകി. അധധികൃത ബീക്കൺ ലൈറ്റും മാറ്റണമെന്ന് കത്തിൽ പറയുന്നുണ്ട്. ജുഡീഷ്യൽ ഓഫീസർമാർക്കും നോട്ടീസ് നൽകി.