കേരളത്തിലെ എന്‍ ഡി എ പുന:സംഘടിപ്പിച്ചു; തുഷാര്‍ വെള്ളാപ്പള്ളി കണ്‍വീനര്‍; ഏഷ്യാനെറ്റ് ഉടമ എന്‍ ഡി എ വൈസ് ചെയര്‍മാന്‍

തുഷാര്‍ വെള്ളാപ്പള്ളി എന്‍ ഡി എ കണ്‍വീനര്‍

കോഴിക്കോട്| Last Updated: തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2016 (15:23 IST)
കേരളത്തിലെ എന്‍ ഡി എ പുനസംഘടിപ്പിച്ചു. ബി ജെ പി ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന എന്‍ ഡി എ നടന്ന യോഗത്തില്‍ തുഷാറിനെ എന്‍ ഡി എ കണ്‍വീനറായി തെരഞ്ഞെടുത്തു.
കേരളത്തിലെ എന്‍ ഡി എയുടെ ചെയര്‍മാന്‍ ആയി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ കുമ്മനം രാജശേഖരനെ തെരഞ്ഞെടുത്തു. രാജീവ് ചന്ദ്രശേഖരന്‍ എം പിയാണ് കേരളഘടകം വൈസ് ചെയര്‍മാന്‍.

പി സി തോമസിനെ ദേശീയ എന്‍ ഡി എയിലേക്കുള്ള കേരളഘടകത്തിന്റെ പ്രതിനിധിയായി തെരഞ്ഞെടുത്തു.
പി കെ കൃഷ്‌ണദാസ്, സി കെ ജാനു, രാജന്‍ ബാബു, വി മുരളീധരന്‍, കേരള കോണ്‍ഗ്രസ് നേതാവ് രാജന്‍ കണ്ണാട്ട് എന്നിവര്‍ കോ - കണ്‍വീനര്‍മാരാകും.

ഒ രാജഗോപാല്‍ എം എല്‍ എ, എല്‍ ജെ പി സംസ്ഥാന പ്രസിഡന്റായ എം മെഹബൂബ്, സോഷ്യലിസ്റ്റ് ജനത പാര്‍ട്ടി പ്രസിഡന്റ് വി വി രാജേന്ദ്രന്‍, നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് പ്രസിഡന്റ് കുരുവിള മാത്യു, പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി സെക്രട്ടറി കെ കെ പൊന്നപ്പന്‍, ബി ഡി ജെ എസ് നേതാക്കളായ ബി സുരേഷ് ബാബു, വി ഗോപകുമാര്‍, സുനില്‍ തെക്കേടത്ത് തുടങ്ങിയവരാണ് മറ്റ് അംഗങ്ങള്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :