മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടന്മാരായ സൂര്യയും കാർത്തിയും 25 ലക്ഷം രൂപ നൽകും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടന്മാരായ സൂര്യയും കാർത്തിയും 25 ലക്ഷം രൂപ നൽകും

Rijisha M.| Last Modified ശനി, 11 ഓഗസ്റ്റ് 2018 (15:52 IST)
സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ ശക്തമായ മഴ തുടരുന്നു. പ്രളയ ബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം രാവിലെ വിവിധ ജില്ലകളിൽ എത്തിയിരുന്നു. അതേസമയം, മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തമിഴ് നടന്മാരായ സൂര്യയും കാർത്തിയും 25 ലക്ഷം രൂപ നൽകും.

കേരളത്തിന് ആവശ്യമായ പിന്തുണകൾ നൽകണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ തമിഴ്‌നാട്, കർണ്ണാടക തുടൺഗിയ സംസ്ഥാനങ്ങളും സഹായം നൽകിയിരുന്നു.

ദുരിതാശ്വാസ ക്യാംപുകളിലുള്ള കുടുംബങ്ങൾക്ക് 3800 രൂപ വീതം ഉടൻ സഹായം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഒപ്പം കുട്ടികൾക്ക് സൗജന്യ പുസ്തകം നൽകും. സ്ഥലവും വീടും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപയുംമരിച്ചവരുടെ കുടുംബങ്ങൾക്കു നാല് ലക്ഷവും വീട് മാത്രം നഷ്ടപ്പെട്ടവർക്ക് നാല് ലക്ഷം രൂപയും സ്ഥലം മാത്രം നഷ്ടപ്പെട്ടവർക്ക് നാലു ലക്ഷം രൂപയും നൽകും. കൂടാതെ നഷ്ടപ്പെട്ട രേഖകൾ തിരികെനൽകാൻ പ്രത്യേക അദാലത്ത് നടത്തും ഇതിനു ഫീസ് വാങ്ങില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

ക്യാംപിൽ കഴിയുന്നവർക്കു ഭക്ഷണം, വസ്ത്രം, മെഡിക്കൽ സഹായം എല്ലാം ഉറപ്പാക്കും. പ്രളയദുരിതത്തിൽ അകപ്പെട്ടവർക്കു സൗജന്യ റേഷൻ നൽകും. മണ്ണിടിച്ചിലിൽ തകർന്ന വൈത്തിരി പൊലീസ് സ്റ്റേഷൻ പുനർനിർമിക്കും. വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടവർക്കു മാനദണ്ഡങ്ങൾക്കനുസരിച്ചു സഹായം നൽകും. കാലവർഷക്കെടുതിയിൽ തകർന്ന റോഡുകൾ ഉടൻതന്നെ പുനർനിർമിക്കുമെന്നും പ്രളയക്കെടുതി കേരളം ഒറ്റക്കെട്ടായി നേരിടുമെന്നും കല്‍പറ്റയിൽ നടന്ന അവലോകനയോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

സിനിമാ വിതരണക്കാരനെന്ന വ്യാജേന തീയേറ്ററുകളിൽ നിന്ന് 30 ...

സിനിമാ വിതരണക്കാരനെന്ന വ്യാജേന തീയേറ്ററുകളിൽ നിന്ന് 30 ലക്ഷം തട്ടിയതായി പരാതി
സിനിമാ വിതരണ കമ്പനി പ്രതിനിധി ആയി ചമഞ്ഞ് സംസ്ഥാനത്തെ വിവിധ സിനിമാ തിയേറ്ററുകളില്‍ നിന്ന് ...

ഇന്ത്യയ്ക്ക് മാത്രമായി 130 ആണവായുദ്ധങ്ങൾ കയ്യിലുണ്ട്, ...

ഇന്ത്യയ്ക്ക് മാത്രമായി 130 ആണവായുദ്ധങ്ങൾ കയ്യിലുണ്ട്, വെള്ളം തന്നില്ലെങ്കിൽ യുദ്ധം തന്നെ, ഭീഷണിയുമായി പാക് മന്ത്രി
ഇന്ത്യയെ മാത്രം ലക്ഷ്യമിട്ട് 130 ആണവായുധങ്ങള്‍ പാകിസ്ഥാന്റെ കൈവശമുണ്ടെന്നും അത് ...

തിരുവനന്തപുരം- മംഗലാപുരം റൂട്ടിൽ വേനൽക്കാല പ്രത്യേക ട്രെയിൻ ...

തിരുവനന്തപുരം- മംഗലാപുരം റൂട്ടിൽ വേനൽക്കാല പ്രത്യേക ട്രെയിൻ സർവീസുകൾ
തിരുവനന്തപുരം - മംഗലാപുരം റൂട്ടില്‍ വേനല്‍ക്കാല സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ ...

അതിവേഗ ഇന്റര്‍നെറ്റ് കണക്ഷനുമായി തമിഴ്‌നാട്

അതിവേഗ ഇന്റര്‍നെറ്റ് കണക്ഷനുമായി തമിഴ്‌നാട്
പ്രതിമാസം 200 രൂപയ്ക്ക് തമിഴ്‌നാട്ടിലെ ഗ്രാമീണ മേഖലകളിലെ വീട്ടുകളില്‍ അതിവേഗ ...

India- Pakistan Conflict:പഹൽഗാം ഭീകരാക്രമണം: തിരിച്ചടി ...

India- Pakistan Conflict:പഹൽഗാം ഭീകരാക്രമണം: തിരിച്ചടി തുടർന്ന് ഇന്ത്യ, മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരായ തിരിച്ചടി തുടര്‍ന്ന് ഇന്ത്യ. ...