ഹോസ്റ്റലില്‍ നിന്നു മുങ്ങി അധ്യാപകന്റെ ബൈക്കെടുത്ത് കറക്കം; ക്ലൈമാക്‌സ് പോലീസ് സ്‌റ്റേഷനില്‍

അധ്യാപകന്റെ ബൈക്കിൽ ഹോസ്റ്റൽ ചാടിയ വിദ്യാർഥികൾ പൊലീസ് പിടിയിൽ

കാഞ്ഞാര്‍| priyanka| Last Modified ചൊവ്വ, 2 ഓഗസ്റ്റ് 2016 (13:52 IST)
ആരുമറിയാതെ ഹോസ്റ്റലില്‍ നിന്നു മുങ്ങിയ ശേഷം അധ്യാപകന്റെ ബൈക്കെടുക്ക് രാത്രി നഗരത്തില്‍ കറങ്ങിയ വിദ്യാര്‍ത്ഥികള്‍ പൊലീസ് പിടിയിലായി. കുളമാവ് ജവഹര്‍ നവോദയാ വിദ്യാലയത്തിലെ മൂന്നു പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളാണു ഞായറാഴ്ച അര്‍ദ്ധരാത്രി കാഞ്ഞാര്‍ പൊലീസിന്റെ പിടിയിലായത്.

സ്‌കൂളിനോട് അനുബന്ധിച്ചുള്ള ഹോസ്റ്റലിലാണു വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്നത്. പെണ്‍കുട്ടികള്‍ക്കും ഇതേ തരത്തില്‍ സ്‌കൂളിനോട് ചേര്‍ന്ന് ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ ഹോസ്റ്റലിലും ഹൗസ് മാസ്റ്റര്‍മാരായി ഓരോ അധ്യാപകരുമുണ്ട്. മൂന്നാഴ്ചയായി ഹൗസ് മാസ്റ്റര്‍ പരിശീലനത്തിനു പോയതക്കം നോക്കിയാണ് വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ നിന്നു മുങ്ങിയത്.

തൊടുപുഴ- പുളിയന്‍മല സംസ്ഥാന പാതയിലൂടെയുള്ള സഞ്ചാരത്തിനിടെ മൂലമറ്റത്തുവച്ചാണു രാത്രി പെട്രോളിംഗ് നടത്തുകയായിരുന്ന കാഞ്ഞാര്‍ പൊലീസ് വിദ്യാര്‍ത്ഥികളെ പിടികൂടിയത്. വിവരമറിയിച്ചതിനെതുടര്‍ന്ന് സ്‌കൂള്‍ അധികൃതരെത്തി വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്ക് കൊണ്ടുപോയി. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കൗണ്‍സലിംഗ് നല്‍കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :