ശ്രീറാമിനെ ഇന്ന് സസ്‌പെന്‍‌ഡ് ചെയ്‌തേക്കും; നടപടികള്‍ ആരംഭിച്ചു

  sreeram venkataraman , car , IAS , police , ശ്രീറാം വെങ്കിട്ടരാമന്‍ , കാര്‍ , അപകടം , സര്‍വീസ്
തിരുവനന്തപുരം| Last Modified തിങ്കള്‍, 5 ഓഗസ്റ്റ് 2019 (15:37 IST)
മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍‍ത്തകനെ കാര്‍ ഇടിപ്പിച്ച് കൊലപ്പെടുത്തിയ ‍സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ നിന്ന് ഇന്ന് സസ്പെന്‍ഡ് ചെയ്തേക്കും.

റിമാൻഡിലായ ഉദ്യോഗസ്ഥനെ നാൽപ്പത്തെട്ട് മണിക്കൂറിനകം സസ്പെന്‍റ് ചെയ്യണമെന്നാണ് സര്‍വ്വീസ് ചട്ടം. ഡിജിപി തയ്യാറാക്കി നൽകുന്ന വസ്തുതാ വിരുദ്ധ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ ചീഫ് സെക്രട്ടറി ഇക്കാര്യത്തിൽ തീരുമാനം എടുക്കും.

നരഹത്യയ്ക്കു 304മത് വകുപ്പുപ്രകാരം അറസ്റ്റിലായ ശ്രീറാം 24 മണിക്കൂറിലേറെയായി കസ്റ്റഡിയിലാണെന്ന് ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ചീഫ് സെക്രട്ടറിക്കു റിപ്പോർട്ട് നൽകും. ചട്ടപ്രകാരമുള്ള നടപടിക്കു ശുപാർശ ചെയ്തു ചീഫ് സെക്രട്ടറി ഫയൽ മുഖ്യമന്ത്രിക്കു കൈമാറും.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :