പാലക്കാട്|
jibin|
Last Modified ചൊവ്വ, 7 മാര്‍ച്ച് 2017 (14:17 IST)
വാളയാറിൽ പ്രായപൂർത്തിയാകാത്ത
സഹോദരിമാർ രണ്ടുമാസത്തിനിടെ തൂങ്ങിമരിച്ച സംഭവത്തിൽ ജനുവരിയിൽ മരിച്ച മൂത്തകുട്ടി പല തവണ പീഡനത്തിനിരയായിട്ടുണ്ടെന്ന് മാതാവ്. അടുത്ത ബന്ധുവാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇക്കാര്യം ബോധ്യപ്പെട്ടപ്പോൾ ഇയാളെ താക്കീത് ചെയ്തിരുന്നുവെന്നും അമ്മ പൊലീസിന് മൊഴി നൽകി.
മൂത്തകുട്ടി മരിച്ച ദിവസം വീട്ടില്‍ രണ്ടു പേര്‍ വന്നുവെന്ന് ഇളയകുട്ടി തന്നോട് പറഞ്ഞിരുന്നതായും അമ്മ മൊഴി നല്‍കി.
മരണത്തിന് മുമ്പുള്ള മണിക്കൂറുകളിൽ പീഡനം നടന്നിട്ടില്ലെങ്കിലും നേരത്തെ പലതവണ പീഡനം നടന്നിട്ടുള്ളതായാണ് വിവരം. സംഭവത്തില്‍ ഇവരുടെ ബന്ധുവിനെയും നാട്ടുകാരനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.
സഹോദരിമാരായ രണ്ടു പെൺകുട്ടികൾ ഒരേ രീതിയിൽ 52 ദിവസത്തിനുളളിൽ തൂങ്ങി മരിക്കണമെങ്കില്‍ തക്കതായ കാരണമുണ്ടാകുമെന്ന് പൊലീസ് ഉറച്ചു വിശ്വസിക്കുന്നു. കൊലപ്പെടുത്തിയതാണോ എന്ന കാര്യവും അന്വേഷണ സംഘം തള്ളിക്കളയുന്നില്ല.
ശെൽവപുരം ഷാജി -ഭാഗ്യം ദമ്പതികളുടെ മക്കളായ പതിനൊന്നു വയസുകാരി ഹൃതിക മരിച്ചത് ജനുവരി പതിമൂന്നിന്. 52 ദിവസത്തിനുശേഷം ഹൃതികയുടെ ഇളയസഹോദരി ഒൻപതുവയസുള്ള ശരണ്യയും മരിച്ചു. ഇതോടെയാണ് രണ്ടു കുട്ടികളും ലൈംഗിക ചൂഷണത്തിന് ഇരയാക്കപ്പെട്ടോ എന്ന സംശയം ബലപ്പെട്ടത്. രണ്ടു കുട്ടികളും വീടിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു.
കുട്ടികള്‍ രണ്ടു പേരും തൂങ്ങി മരിക്കുകയായിരുന്നു. കട്ടിലില്‍ കയറി നിന്നാല്‍ പോലും എത്താത്ത ഉയരത്തിലാണ് ഇവരുടെ വീടിന്റെ ഉത്തരമെന്നത് സംഭവത്തിൽ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ഇവര്‍ക്ക് ഒറ്റക്ക് ഉത്തരത്തില്‍ എത്തിപ്പിടിക്കുക എളുപ്പമല്ല.
രണ്ടു സംഭവം നടക്കുമ്പോഴും മുത്തശ്ശിയും ഇളയ ആണ്‍കുട്ടിയും പുറത്ത് പോയിരുന്നതായി പറയുന്നു. കൂലി പണിക്കാരായ മാതാപിതാക്കള്‍ ജോലി കഴിഞ്ഞ് വന്നപ്പോഴാണ് ഇരു കുട്ടികളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.