സരിതയ്‌ക്ക് പണം കൊടുക്കാന്‍ സിപിഎമ്മില്‍ നിന്ന് ആരും പോയിട്ടില്ല: പിണറായി

യുഡിഎഫ് , പിണറായി വിജയന്‍ , സിപിഎം , സരിത എസ് നായര്‍ , ഉമ്മന്‍ചാണ്
ചാലക്കുടി| jibin| Last Modified ചൊവ്വ, 2 ഫെബ്രുവരി 2016 (11:27 IST)
യുഡിഎഫ് സര്‍ക്കാരിനെ തകര്‍ക്കാന്‍ സിപിഎം സരിത എസ് നായര്‍ക്ക് പത്ത് കോടി രൂപ നല്‍കിയെന്ന ആരോപണത്തെ തള്ളി സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. സരിതയ്‌ക്ക് പണം കൊടുത്ത് സ്വാധീനിക്കാന്‍ സിപിഎമ്മില്‍ നിന്ന് ആരു പോയിട്ടില്ല. തങ്ങള്‍ പണം കൊടുത്തെന്ന ആരോപണം തെറ്റാണ്. അത്തരത്തിലൊരു നീക്കവും സിപിഎം നടത്തില്ലെന്ന് ജനങ്ങള്‍ക്കറിയാമെന്നും പിണറായി പറഞ്ഞു.

സരിതയ്‌ക്ക് പത്തുകോടി നല്‍കാമെന്ന് സരിത നേരത്തെ ആരോപിച്ചപ്പോള്‍തന്നെ തങ്ങള്‍ നിഷേധിച്ചതാണ്. തങ്ങള്‍ക്ക് കോടികളുടെ ഇടപാടുകള്‍ ഇല്ല. അത്തരത്തിലുള്ള ഇടപാടുകള്‍ നടത്തുന്നത് കോണ്‍ഗ്രസാണ്. അത് അവരുടെ സംസ്‌കാരം കൂടിയാണെന്നും പിണറായി പറഞ്ഞു. കേരളത്തിലെ ക്രമസമാധാനരംഗം തകര്‍ന്നിരിക്കുകയാണ്. ഗുണ്ടാ സംഘങ്ങള്‍ സംസ്ഥാനത്ത് സ്വൈരവിഹാരം നടത്തുകയാണ്. വിജിലന്‍സിന് ജോലിചെയ്യാന്‍ കഴിയുന്നില്ലെന്നും പോലീസിന് തങ്ങളുടെ കടമ നിര്‍വേറ്റാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭരണത്തിന്റെ ജീര്‍ണത എല്ലാ രംഗത്തെയും തകര്‍ത്തിരിക്കുകയാണ്. കോണ്‍ഗ്രസ് വല്ലാതെ തളര്‍ന്നിരിക്കുകയാണ്.
ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാന്‍ അര്‍ഹത നഷ്ടപ്പെട്ടു. അദ്ദേഹം ഒരുനിമിഷം പോലും വൈകാതെ രാജിവെക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ഉമ്മന്‍ചാണ്ടിയുടെ ഉപജാപക സംഘത്തിലെ ഒരു പാവയായി മാറിയിരിക്കകയാണെന്നും പിണറായി പറഞ്ഞു. അതിരപ്പിള്ളി പദ്ധതി വെള്ളച്ചാട്ടവും, പരിസ്ഥിതിയും സംരക്ഷിച്ചുകൊണ്ട് നടപ്പിലാക്കണമെന്നും അദ്ദേഹം
ആവശ്യപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ഗണഗീതവും വിപ്ലവഗാനവും ആലപിച്ച ...

ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ഗണഗീതവും വിപ്ലവഗാനവും ആലപിച്ച സംഭവം: കര്‍ശന നടപടിയെന്ന് ദേവസ്വം ബോര്‍ഡ്
ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ഗണഗീതവും വിപ്ലവഗാനവും ആലപിച്ച സംഭവങ്ങളില്‍ കര്‍ശന നടപടിയെന്ന് ...

തൃശൂര്‍ക്കാര്‍ക്ക് പറ്റിയ അബദ്ധം; സുരേഷ് ഗോപിയെ ട്രോളി ...

തൃശൂര്‍ക്കാര്‍ക്ക് പറ്റിയ അബദ്ധം; സുരേഷ് ഗോപിയെ ട്രോളി ഗണേഷ് കുമാര്‍
അതേസമയം സുരേഷ് ഗോപിക്കെതിരെ ബിജെപി തൃശൂര്‍ നേതൃത്വം തന്നെ രംഗത്തെത്തിയിരിക്കുകയാണ്

പെട്രോളിനും ഡീസലിനും വില കൂടും; എക്‌സൈസ് ഡ്യൂട്ടി രണ്ട് ...

പെട്രോളിനും ഡീസലിനും വില കൂടും; എക്‌സൈസ് ഡ്യൂട്ടി രണ്ട് രൂപ വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍
എക്‌സൈസ് ഡ്യൂട്ടി രണ്ട് രൂപ വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇതോടെ പെട്രോളിനും ...

ഇന്ത്യയിൽ വിഭജന രാഷ്ട്രീയം ആധിപത്യമുറപ്പിക്കുന്നു, ...

ഇന്ത്യയിൽ വിഭജന രാഷ്ട്രീയം ആധിപത്യമുറപ്പിക്കുന്നു, രാഷ്ട്രീയ സിനിമയല്ലാതിരുന്നിട്ടും എമ്പുരാനെതിരെ ആക്രമണമുണ്ടായി: പിണറായി വിജയൻ
ഭാഗങ്ങള്‍ നീക്കം ചെയ്യുമ്പോള്‍ സിനിമയെ മൊത്തമായാണ് ബാധിക്കുന്നത്. സാമുദായിക ...

സംസ്ഥാനത്തെ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ ക്ഷാമം; ഒരു ...

സംസ്ഥാനത്തെ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ ക്ഷാമം; ഒരു ഡോക്ടറിന് 7000 രോഗികള്‍!
സംസ്ഥാനത്തെ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ ക്ഷാമം. ഏറ്റവും കൂടുതല്‍ ക്ഷാമം ഉള്ളത് ...