കമിതാക്കൾ വിഷം കഴിച്ച് ആശുപത്രിയിൽ; സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്

വിഷം കഴിച്ച കമിതാക്കള്‍ ആശുപത്രിയില്‍

നെയ്യാറ്റിന്‍കര| aparna shaji| Last Modified ഞായര്‍, 13 നവം‌ബര്‍ 2016 (14:58 IST)
വിഷം കഴിച്ച കോളേജ് വിദ്യാര്‍ത്ഥികളായ കമിതാക്കളെ ആശുപത്രിയിലാക്കി. ധനുവച്ചപുരം വി ടി എം എന്‍ എസ് എസ് കോളേജിലെ വിദ്യാര്‍ത്ഥികളാണു കമിതാക്കള്‍. ചില കാരണങ്ങളാല്‍ വിദ്യാര്‍ത്ഥിയെ കോളേജിലില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു എങ്കിലും ഇരുവരും കഴിഞ്ഞ ദിവസം രാവിലെ കോളേജിലെത്തിയിരുന്നു.

കഴിഞ്ഞ ദിവസം രാവിലെയാണു മലയം സ്വദേശിയായ വിദ്യാര്‍ത്ഥിനിയും പെരിങ്ങമ്മല സ്വദേശിയായ വിദ്യാര്‍ത്ഥിയുമാണു കോളേജിലെ ഒരു ക്ലാസ് മുറിയില്‍ വിഷം കഴിച്ച നിലയില്‍ കാണപ്പെട്ടത്. കോളേജ് അധികാരികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പാറശാല പൊലീസ് എത്തിയാണ് ഇവരെ നെയ്യാറ്റിന്‍കര ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :