അഴിമതിക്കും വർഗീയ വിപത്തിനുമെതിരായ വിധിയെഴുത്താണിത്: പിണറായി

പിണറായി വിജയന്‍ , ഫേസ്‌ബുക്ക് , കോണ്‍ഗ്രസ് , തദ്ദേശ തെരഞ്ഞെടുപ്പ് , സിപിഎം
തിരുവനന്തപുരം| jibin| Last Modified ശനി, 7 നവം‌ബര്‍ 2015 (17:13 IST)
അഴിമതിക്കും വർഗീയ വിപത്തിനുമെതിരായ വിധിയെഴുത്താണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായതെന്ന് സിപിഎം പിബി അംഗം പിണറായി വിജയന്‍. കോണ്‍ഗ്രസ്സിന്റെ അഴിമതിക്കും ജനവിരുദ്ധ രാഷ്ട്രീയത്തിനും കനത്ത തിരിച്ചടി ലഭിച്ചു. നവകേരള സൃഷ്ടിക്കായി ഒത്തൊരുമിച്ചു മുന്നേറാനുള്ള വലിയ ഊർജമാണ് ഈ വിജയം പകർന്നു നൽകുന്നതെന്നും അദ്ദേഹം ഫേസ്‌ബുക്കില്‍ കുറിച്ചു.

ഫേസ്‌ബുക്കിന്റെ പൂര്‍ണ്ണ രൂപം:-

അഴിമതിക്കും വർഗീയ വിപത്തിനുമെതിരായ വിധിയെഴുത്താണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായത്. മതനിരപേക്ഷത സംരക്ഷിക്കാൻ ഇടതുപക്ഷം ശക്തിപ്പെടണം എന്ന ജനങ്ങളുടെ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു.
കോണ്‍ഗ്രസ്സിന്റെ അഴിമതിക്കും ജനവിരുദ്ധ രാഷ്ട്രീയത്തിനും കനത്ത തിരിച്ചടി ലഭിച്ചു. മതനിരപേക്ഷതയ്ക്ക് പോറലുണ്ടാക്കുന്ന നീക്കങ്ങൾക്കെതിരെ നിതാന്ത ജാഗ്രത തുടരേണ്ടതുണ്ട് എന്ന സന്ദേശം കൂടി ഈ ഫലം നൽകുന്നു.

മോഡി പ്രഭാവവും വെള്ളാപ്പള്ളി സഖ്യവും വർഗീയ ധ്രുവീകരണവും കൊണ്ട് വൻമുന്നേറ്റം നടത്താം എന്ന് കരുതിയ ബിജെപിക്ക് അവർ അവകാശപ്പെട്ട മുന്നേറ്റം ഉണ്ടാക്കാനായില്ല. എങ്കിലും ചില പോക്കറ്റുകളിൽ വർഗീയ ശക്തികൾക്കു നേട്ടമുണ്ടാക്കാനായത് മതനിരപേക്ഷ മുദ്രാവാക്യം ഉയർത്തി കൂടുതൽ ജനങ്ങളെ അണിനിരത്തേണ്ടതിന്റെ പ്രാധാന്യത്തിന് അടിവരയിടുന്നു.

ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗ്രാമ-നഗര വ്യത്യാസമില്ലാതെ മുന്നേറ്റം നടത്തി. നവകേരള സൃഷ്ടിക്കായി ഒത്തൊരുമിച്ചു മുന്നേറാനുള്ള വലിയ ഊർജമാണ് ഈ വിജയം പകർന്നു നൽകുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഗംഭീര വിജയത്തിനു കാരണക്കാരായ ജനങ്ങളെയും പ്രയത്നിച്ച മുഴുവൻ പ്രവർത്തകരെയും അഭിവാദ്യം ചെയ്യുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :