'ഇത് വിവാദങ്ങളുണ്ടാക്കി തമ്മിൽ തല്ലേണ്ട സമയമല്ല, ഒറ്റ‌ക്കെട്ടായി നിന്ന് പ്രവർത്തിക്കേണ്ട സമയം': പിണറായി വിജയൻ

'ഇത് വിവാദങ്ങളുണ്ടാക്കി തമ്മിൽ തല്ലേണ്ട സമയമല്ല, ഒറ്റ‌ക്കെട്ടായി നിന്ന് പ്രവർത്തിക്കേണ്ട സമയം': പിണറായി വിജയൻ

Rijisha M.| Last Modified വ്യാഴം, 23 ഓഗസ്റ്റ് 2018 (11:01 IST)
ഇത് വിവാദങ്ങള്‍ ഉണ്ടാക്കി പരസ്പരം പോരടിക്കേണ്ട സമയമല്ല, മറിച്ച് ദുരന്തത്തില്‍ നിന്ന് അതിജീവിക്കാന്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ‍. സര്‍ക്കാർ‍, കേന്ദ്ര ഏജന്‍സികൾ, വിവിധ സംഘടനകള്‍ തുടങ്ങി സാധാരണക്കാര്‍ വരെ ഒറ്റക്കെട്ടായി നിന്ന് കൈകോര്‍ത്ത് പിടിച്ചാണ് ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ വിവാദങ്ങള്‍ ഉണ്ടാക്കാനുള്ള ചോദ്യങ്ങളോട് പ്രതികരിക്കാനില്ലെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

‘എല്ലാ സംഭവങ്ങളും എല്ലാവര്‍ക്കും ഒരു പാഠമായിരിക്കും, ഈ പ്രളയം സര്‍ക്കാരിനും അങ്ങിനെ തന്നെയാണ്. ഒരു നൂറ്റാണ്ടിനിടെ സംഭവിച്ച ഏറ്റവും വലിയ ദുരന്തമാണിത്. ഈ അളവില്‍ കേരളത്തിലൊരു ദുരന്തം ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് ഇത് ഇത്ര വലുതാകുമെന്ന് തിരിച്ചറിയാന്‍ ജനങ്ങള്‍ക്കും കഴിയാതെ പോയത്. തീര്‍ച്ചയായും, നമ്മള്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു, ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതെയിരിക്കാനുള്ള മുന്‍കരുതലുകളെടുക്കുകയും ചെയ്യണം. ദുരന്തങ്ങള്‍ ഇനിയും ഉണ്ടാകും. എന്നാൽ‍, മനുഷ്യ ജീവന്‍ നഷ്ടപ്പെടാതെ ഇരിക്കുക എന്നതിനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്' എന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ മനസ്സിലാക്കുന്നത് യുഎഇ സ്വമേധയാ സഹായം വാഗ്ദാനം ചെയ്തു എന്നാണ്. യുഎഇയിലെ അന്യരാജ്യമായി കാണാന്‍ കഴിയില്ല. ഇന്ത്യക്കാർ‍, പ്രത്യേകിച്ച് മലയാളികള്‍ യുഎഇ എന്ന രാജ്യത്തിന്റെ വികസനത്തില്‍ വലിയ പങ്ക് വഹിച്ചിട്ടുള്ളവരാണ്.’ യുഎഇയുടെ സഹായത്തെ കേന്ദ്രം നിരസിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടിയായിരുന്നു ഇത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :