ഐസക്ക് ബജറ്റ് വായിക്കുമ്പോള്‍ വിവരങ്ങള്‍ വാട്സ് ആപ്പ്, ഇ മെയിൽ വഴി പുറത്തെത്തി; സ്‌റ്റാഫിനെ ധനമന്ത്രി കൈയോടെ പിടികൂടി

ഐസക്ക് ബജറ്റ് വായിക്കുമ്പോള്‍ വിവരങ്ങള്‍ വാട്സ് ആപ്പ്, ഇ മെയിൽ വഴി പുറത്തെത്തി; സ്‌റ്റാഫിനെ പുറത്താക്കി

 Oppn alleges , Kerala Budget leaked , Pinaryi vijyan , CPM , Kerala Finance Minister , Thomas Isaac , Isaac , Manoj k puthiyavila , ബജറ്റ് , മനോജ് കെ പുതിയവിള , തോമസ് ഐസക്ക് , ബജറ്റ് ചോര്‍ന്നു
തിരുവനന്തപുരം| jibin| Last Updated: വെള്ളി, 3 മാര്‍ച്ച് 2017 (18:22 IST)
ബജറ്റ് ചോര്‍ന്നെന്ന ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ പേഴ്‌സണല്‍ സ്റ്റാഫിനെതിരെ ധനമന്ത്രി തോമസ് ഐസക്ക് നടപടിയെടുത്തു. അസിസ്റ്റന്റ് ചീഫ് സെക്രട്ടറിയായ എന്ന പേഴ്‌സണല്‍ സ്റ്റാഫിനെയാണ് മന്ത്രി തത്സ്ഥാനത്ത് നിന്നും മാറ്റിയത്.

ബജറ്റ് പ്രസംഗം തീരുന്നതിന് മുമ്പ് മാധ്യമങ്ങൾക്ക് വാട്സ് ആപ്പ്, ഇ മെയിൽ എന്നീ നവമാധ്യമങ്ങളിലൂടെ മനോജ് വിവരങ്ങൾ നൽകിയെന്ന് കണ്ടെത്തിയതോടെയാണ് നടപടി.

മനോജ് മാധ്യമങ്ങൾക്ക് വിവരങ്ങൾ നൽകിയതിൽ ഗുരുതരമായ ജാഗ്രതക്കുറവ് ഉണ്ടായിയെന്നാണ് ധനവകുപ്പിന്‍റെ വിലയിരുത്തൽ. ഇതേത്തുടർന്നാണ് നടപടി.

മൂന്ന് മാസങ്ങൾക്ക് മുമ്പ് മാത്രമാണ് മനോജ് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെത്തിയത്. ബജറ്റ് ചോര്‍ന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയത്. ഉടന്‍ തന്നെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :