തിരുവനന്തപുരം|
Last Modified വെള്ളി, 24 മെയ് 2019 (16:20 IST)
ലോക്‍സഭ തെരഞ്ഞെടുപ്പില്‍ മണ്ണുംചാരി നിന്നവര്‍ പെണ്ണുംകൊണ്ടു പോയ അവസ്ഥയാണ് ബിജെപിക്കുണ്ടായതെന്ന് എംഎല്‍എ ഒ രാജഗോപാല്‍.
ശബരിമല പ്രക്ഷോഭത്തിന്റെ നേട്ടം ബി ജെ പിക്ക് ലഭിച്ചില്ല. ഗുണം മുഴുവന്‍ ലഭിച്ചത് യു ഡി എഫിനാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല പ്രക്ഷോഭത്തിന്റെ നേട്ടം യു ഡി എഫിന് ലഭിച്ചു എന്നതിന്റെ തെളിവാണ് പത്തനംതിട്ടയില്‍ പോലും കെ. സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. നേമത്തും കഴക്കൂട്ടത്തും സി പി എം യു ഡി എഫിന് വോട്ട് മറിച്ചു നല്‍കിയെന്നും രാജഗോപാല് വ്യക്തമാക്കി.
കുമ്മനം രാജശേഖരന്‍ മത്സരിച്ച തിരുവനന്തപുരത്തും സമാനമായ സാഹചര്യമുണ്ടായി. തനിക്ക് വ്യക്തിപരമായി ലഭിച്ച വോട്ടുകള്‍ പോലും കുമ്മനത്തിന് ലഭിച്ചില്ല. നേമത്ത് കഴിഞ്ഞതവണ എന്‍ഡിഎക്ക് ലഭിച്ചതിനെക്കാള്‍ വളരെ കുറച്ച് വോട്ടുകള്‍ മാത്രമേ ഇക്കുറി ലഭിച്ചുള്ളു. കഴക്കൂട്ടത്തും ഇതു സംഭവിച്ചുവെന്നും രാജഗോപാല്‍ പറഞ്ഞു.