1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. NSS General secretary against LDF Government

സർക്കാരിന് എൻഎസ്എസിനോട് വിവേചനം: ‌മന്നം ജയന്തി ദിനം സമ്പൂർണ്ണ അവധി ആക്കാത്തതിനെതിരെ സുകുമാരൻ നായർ

എൻഎസ്എസ്
സംസ്ഥാന സർക്കാരിന് എൻഎസ്എസിനോട് വിവേചനമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ. മന്നം ജയന്തി സമ്പൂർണ്ണ അവധി ആക്കാത്തതിൽ അതൃപ്‌തി പ്രകടിപ്പിച്ചുകൊണ്ടാണ് സുകുമാരൻ നായരിന്റെ പ്രതികരണം.
 
നിലവിലുള്ളത് നിയന്ത്രിത അവധി മാത്രമാണ്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും  ഇക്കാര്യത്തില്‍ സർക്കാർ മുടന്തൻ ന്യായം പറയുകയാണെന്നാണ് എൻഎസ്എസ് വിമർശിച്ചു. എൻഎസ്എസ് മതേതര സംഘടനയാണ്. എല്ലാ സർക്കാരുകളുടേയും തെറ്റുകളെ എന്‍എസ്എസ് വിമർശിച്ചിട്ടുണ്ട്. നല്ലതിനെ പ്രശംസിച്ചിട്ടുമുണ്ട്. എൻഎസ്എസിനെ അവഗണിക്കുന്നവർ ചിലയിടങ്ങളിൽ നവോത്ഥാന നായകനായി മന്നത്തിനെ അവഗണിക്കുന്നു. ഇത് ഇരട്ടത്താപ്പെന്ന് ജനം തിരിച്ചറിയുമെന്നും ജി സുകുമാരൻ നായർ പറഞ്ഞു.
 
 അതേസമയം മന്നം ജയന്തിയിലെ സമ്പൂർണ്ണ അവധിയാക്കണമെന്ന എൻഎസ്എസിന്‍റെ ആവശ്യം ന്യായമാണെന്ന് കെ മുരളീധരൻ ആവശ്യപ്പെട്ടു. ഇത് ഹൈന്ദവ സമൂഹത്തിന്റെ ആവശ്യമാണെന്നും ഇക്കാര്യത്തിൽ നിഷേധാത്മകമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി. 
അടുത്ത ലേഖനം
മുസ്ലീം സ്ത്രീകളെ അധിക്ഷേപിച്ച് ബുള്ളി ഭായ് ആപ്പ്, പരാതിയുമായി മാധ്യമപ്രവർത്തക