കടല്‍ക്കൊലക്കേസ്: ഇറ്റാലിയന്‍ നാവികന്റെ ഹര്‍ജി തള്ളി

ദില്ലി| Last Updated: ചൊവ്വ, 16 ഡിസം‌ബര്‍ 2014 (16:17 IST)
ജാമ്യകാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് കടല്‍ക്കൊലക്കേസില്‍ പ്രതിയായ നാവികന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. മാസിമിലാനോ ലത്തോറയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

നേരത്തെ കഴിഞ്ഞ സെപ്റ്റംബര്‍ 12ന് മസ്തിഷ്‌കാഘതത്തിന് വിദഗ്ദ ചികിത്സക്കും കുടുംബത്തിന്റെ പരിചരണത്തിനുമായി ലത്തോറയെ ഇറ്റലിയില്‍ പോകാന്‍ കോടതി അനുമതി നല്‍കിയിരുന്നു.

നാല് മാസമായിരുന്നു ചികിത്സയ്ക്കും മറ്റുമായി നാവികന് അനുവദിച്ചത്. ഇത് നാല് മാ‍സത്തേക്ക് കൂടി
നീട്ടി നല്‍കണമെന്ന ലത്തോറയുടെ അപേക്ഷയാണ് കോടതി തള്ളിയത്. ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ ലത്തോറെയ്ക്ക് അടുത്ത മാസം 12ന് തിരിച്ചെത്തണം. ക്രിസ്തുമസിന് ഇറ്റാലിയിലേക്ക് പോകാന്‍ അനുമതി തേടി കേസിലെ മറ്റൊരു പ്രതിയായ





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :