എന്‍സിസി കേഡറ്റിന്റെ മരണം: അന്വേഷണം അവസാനിപ്പിക്കുന്നു‌

എന്‍സിസി , ധനുഷ് കൃഷ്‌ണ , ഫോറന്‍സിക്‌ , പൊലീസ് , വെടിവെപ്പ്
കോഴിക്കോട്‌| jibin| Last Modified തിങ്കള്‍, 24 ഓഗസ്റ്റ് 2015 (11:13 IST)
പരിശീലനത്തിനിടെ എന്‍സിസി കേഡറ്റ്‌ ധനുഷ് കൃഷ്‌ണ വെടിയേറ്റു മരിച്ച സംഭവത്തില്‍ അന്വേഷണം അവസാനിപ്പിക്കുന്നതായി എന്‍സിസി ബ്രിഗേഡിയര്‍ രജനീഷ്‌ സിന്‍ഹ. സംഭവത്തില്‍ ഫോറന്‍സിക്‌ പരിശോധനാഫലം വൈകുന്ന സാഹചര്യത്തിലാണ് അന്വേഷണം അവസാനിപ്പിക്കാന്‍ ആലോചന നടക്കുന്നത്.

ഫോറന്‍സിക്‌ റിപ്പോര്‍ട്ട്‌ ലഭിച്ചാല്‍ മാത്രമേ ഉദ്യോഗസ്‌ഥരെ പ്രതി ചേര്‍ക്കണോ എന്ന്‌ വ്യക്‌തമാകു. എന്നാല്‍ ഇതുവരെ ഫോറന്‍സിക്‌ റിപ്പോര്‍ട്ട്‌ അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്ക് ലഭിച്ചിട്ടില്ല. സംഭവത്തില്‍ എന്‍സിസി ഉദ്യോഗസ്‌ഥര്‍ക്കു വീഴ്‌ച പറ്റിയതായി നേരത്തേ സൈനിക റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഈ മാസം 11നാണ്‌ ധനേഷ്‌ കൃഷ്‌ണ വെടിയേറ്റു മരിച്ചത്‌.

പരിശീലന സമയത്ത് ധനുഷ്‌ കൃഷ്‌ണയ്ക്ക് നല്‍കിയ ഒരു വെടിയുണ്ട കാണാതെ പോയിരുന്നത് ദുരൂഹത വര്‍ധിപ്പിച്ചിരുന്നു. വെടിയുണ്ട കാണാനില്ലെന്ന് ധനുഷ് അധികൃതരെ അറിയിച്ചിരുന്നുവെങ്കിലും ചട്ടവട്ടങ്ങള്‍ തുടരാതെ എന്‍സിസി ഉദ്യോഗസ്‌ഥര്‍ പരിശീലനം തുടരുകയായിരുന്നു. എന്നാല്‍ കാണാതായ ഈ വെടിയുണ്ട പിന്നീട്‌ ധനുഷ്‌ കൃഷ്‌ണയുടെ പോക്കറ്റില്‍ ഉണ്ടായിരുന്നെന്നാണ്‌ പൊലീസ്‌ കണ്ടെത്തല്‍. വെടിയുണ്ട കാണാതായാല്‍ അതു കണ്ടെടുക്കും വരെ തോക്ക്‌ ഉപയോഗിക്കാന്‍ പാടില്ലെന്നാണ്‌ ചട്ടം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :