നാദാപുരം|
Sajith|
Last Modified ശനി, 23 ജനുവരി 2016 (14:02 IST)
രാഷ്‌ട്രീയ കൊലപാതകം സംബന്ധിച്ചു പ്രകോപനപരമായ പ്രസംഗവുമായി വീണ്ടും സി പി എം നേതാവ് എം എം മണി. മുസ്ലിംലീഗിനെതിരെ ആയിരുന്നു
ഇത്തവണ ഇടുക്കി മുന്‍ ജില്ല സെക്രട്ടറിയുടെ വെല്ലുവിളി. കോഴിക്കോട് ജില്ലയിലെ വെള്ളൂരില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ ചടയന്‍കണ്ടി ഷിബിന്റെ ഒന്നാം രക്‌തസാക്ഷി ദിനാചരണം ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുമ്പോഴായിരുന്നു മണി രാഷ്‌ട്രീയ എതിരാളികള്‍ക്കു നേരേ ഭീഷണി മുഴക്കിയത്.
നെല്ല്യേരി ബാലന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍, ഷിബിന്റെ കൊലപാതകത്തിനു സമയമാകുമ്പോള്‍ പകരം ചോദിക്കുമെന്നു മണി പറഞ്ഞു. തങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കും, ആര്‍ക്കും അതിലൊരു സംശയവും വേണ്ട. സമയവും കാലവും പോലെ എല്ലാം നടക്കും. എഴുപത്തൊന്നുകാരനായ തനിക്കൊന്നും ചെയ്യാനാകില്ല.
എന്നിരുന്നാലും വേണ്ടപ്പെട്ടവര്‍ വേണ്ട സമയത്ത് അതു ചെയ്യും. പൊതുസമ്മേളനം നടത്തി അടിയുണ്ടാക്കാന്‍ വേണ്ടിയല്ല താന്‍ ഇവിടെ വന്നിട്ടുള്ളത്. ഇവിടുത്തെ പൊലീസ് സന്നാഹം കണ്ടാല്‍ അതാണു തനിക്കു തോന്നുന്നത്. തന്റെ വരവ് എന്തെങ്കിലും കുഴപ്പമുണ്ടാക്കാന്‍ വേണ്ടിയാണെന്നാണ് അവരുടെ സംശയം - മണി പറഞ്ഞു.