മോദി അതിഗംഭീര പ്രഭാവവും ഊർജവുമുള്ള വ്യക്തിത്വം: ശശി തരൂർ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 14 മാര്‍ച്ച് 2022 (17:12 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് കോൺഗ്രസ് എംപി ശശി തരൂർ. അതിഗംഭീര പ്രഹാവവും ഊർജിതവുമായ വ്യക്തിത്വമാണ് മോദിയുടേതെന്ന് അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശ് നിയമസഭാ തിരെഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയ‌ത്തിന് മോദിയാണ് കാരണക്കാരനെന്നും അദ്ദേഹം പറഞ്ഞു.

അതിഗംഭീര പ്രഭാവവും ഊര്‍ജവുമുള്ള വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. വളരെ മതിപ്പ് തോന്നിപ്പിക്കുന്ന ചില കാര്യങ്ങള്‍, പ്രത്യേകിച്ച് രാഷ്ട്രീയപരമായവ അദ്ദേഹം ചെയ്‌തിട്ടുണ്ട്. ഇത്ര വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചില്ല. പക്ഷേ അദ്ദേഹം അത് നേടി തരൂർ പറഞ്ഞു.

അതേസമയം ര്‍ഗീയമായും മതപരമായും രാജ്യത്തെ വിഭജിക്കുന്ന ചില ശക്തികളെ സമൂഹത്തിലേക്ക് അഴിച്ചുവിട്ട് വിഷം വമിപ്പിക്കുകയാണ് മോദി ചെയ്‌തതെന്നും അത് ദൗർഭാഗ്യകരമെന്നും തരൂർ കൂട്ടിച്ചേർത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :