തിരുവനന്തപുരം|
aparna shaji|
Last Modified വ്യാഴം, 25 ഓഗസ്റ്റ് 2016 (10:20 IST)
സംസ്ഥാനത്തെ സ്വാശ്രയ കോളേജുകളിലെ മെഡിക്കല്‍ സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് മാനേജ്‌മെന്റുകള്‍ സ്വന്തം നിലയ്ക്ക് നീക്കം ആരംഭിച്ചു. സർക്കാരിന് പിടികൊടുക്കാതെ നിൽക്കുന്ന മാനേജ്മെന്റുകളിൽ അമൃതയാണ് മുൻപന്തിയിൽ. മെഡിക്കല്‍, ഡെന്‍റല്‍ പ്രവേശം സംബന്ധിച്ച രേഖകള്‍ സമര്‍പ്പിക്കണമെന്ന ജസ്റ്റിസ് ജയിംസ് കമ്മിറ്റിയുടെ നിര്‍ദേശമാണ്
അമൃത കല്‍പിത സര്‍വകലാശാല തള്ളിയിരിക്കുന്നത്.
സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെയും കല്‍പിത സര്‍വകലാശാലകളിലെയും പ്രവേശം ഇത്തവണ നീറ്റ് റാങ്ക് പട്ടികയില്‍ നിന്നും ആയിരിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ ഇവിടങ്ങളിലെ മുഴുവന്‍ സീറ്റുകളിലേയും അലോട്ട്മെന്‍റ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത് പരിഗണിക്കണമെന്നും നിര്‍ദേശിച്ചു. സ്വന്തം നിലക്ക് പ്രവേശം നടത്തുന്നതിന് അമൃത മെഡിക്കല്‍ കോളജ് ഓണ്‍ലൈനായി അപേക്ഷ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.
അമൃത കല്‍പിത സര്‍വകലാശാലയായും കീഴിലുള്ള സ്ഥാപനങ്ങളും കേന്ദ്ര നിയമത്തിന്‍െറ പരിധിയില്‍ വരുമെന്ന് കോയമ്പത്തൂരിലെ സര്‍വകലാശാല ആസ്ഥാനത്തുനിന്ന് ജയിംസ് കമ്മിറ്റിക്കയച്ച മറുപടിയില്‍ പറയുന്നു. എന്നാല്‍ സംസ്ഥാന നിയമത്തിന്റെ പരിധിയില്‍ വരില്ല. അതിനാല്‍ ജയിംസ് കമ്മിറ്റി പുറപ്പെടുവിച്ച നോട്ടീസ് പിന്‍വലിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.