മാവോയിസ്‌റ്റ് സംഘത്തിലെ ഒരാള്‍ കസ്‌റ്റഡിയില്‍; വെളിപ്പെടുത്തലുമായി ഡിഐജി രംഗത്ത്

മാവോവാദി വേട്ട: വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് ഡിജിപി

 Maoist attack , Nilambur forest , police , killed , encounter , police , DIG , loknath behera , പൊലീസ് മേധാവി , ലോക്‌നാഥ് ബഹ്‌റ , മാവോയിസ്‌റ്റ് വേട്ട , ഡിജിപി , ഇന്റലിജന്‍സ് , ആര്‍ ശ്രീലേഖ
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 24 നവം‌ബര്‍ 2016 (20:25 IST)
നിലമ്പൂരില്‍ കൊല്ലപ്പെട്ടത് മാവോയിസ്‌റ്റുകളാണെന്ന് സ്ഥിരീകരിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ. ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ സാധിക്കില്ല. പൊലീസിന്റെ ആസൂത്രിത നീക്കമാണ് മാവോവാദി വേട്ടക്ക് പിന്നില്‍. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നിലമ്പൂരിലെ സംഭവവികാസങ്ങള്‍ സംബന്ധിച്ച് ഡിജിപി ഇന്റലിജന്‍സ് മേധാവി ആര്‍ ശ്രീലേഖയുമായി ചര്‍ച്ച നടത്തി. കേന്ദ്ര രഹസ്യാന്വേഷണവിഭാഗവും സംഭവത്തെകുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന പൊലീസ് രഹസ്യാന്വേഷണ വിഭാഗവും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നിലമ്പൂരില്‍ മാവോയിസ്‌റ്റുകള്‍ കൊല്ലപ്പെട്ടത് രാജ്യത്തിന് അഭിഭാനകരമാണെന്ന് പൊലീസ് അധികൃതർ വെളിപ്പെടുത്തി.

അതിനിടെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് രണ്ട് മാവോയി‌സ്‌റ്റുകളാണെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. ഒരാൾ ഗുരുതര പരുക്കുകളോടെ കസ്‌റ്റഡിയിലുണ്ട്. മാവോയിസ്‌റ്റ് തലവൻ കപ്പു ദേവരാജ് കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും കൊല്ലപ്പെട്ട മറ്റൊരാൾ ഒരു സ്ത്രീയാണെന്നും റിപ്പോർട്ടുകളുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :