തിരുവനന്തപുരം|
jibin|
Last Modified ബുധന്‍, 22 ഒക്‌ടോബര്‍ 2014 (13:26 IST)
കതിരൂര്‍ മനോജ് വധക്കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് മൂന്നാംമുറ പ്രയോഗിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അതേസമയം അന്വേഷണ സംഘത്തെ ചിലര്‍ ഭീക്ഷണിപ്പെടുത്തുന്നുണ്ടെന്നും. ഇത്തരത്തിലുള്ള നിലപാട് അംഗീകരിക്കില്ലെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
കതിരൂര്‍ മനോജ് വധക്കേസില്‍ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കും. വിദേശബന്ധം ഉള്ളതുകൊണ്ടാണ് കേസ് സിബിഐയ്ക്ക് വിട്ടതെന്നും
രമേശ് ചെന്നിത്തല പറഞ്ഞു. എന്‍സിപിയുടെ കാര്യത്തില്‍ എല്‍ഡിഎഫ് ആണ് നിലപാട് വ്യക്തമാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ യുപിഎ ചുമത്തിയത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഈ നീക്കത്തിനെതിരെ ഇടത് നേതാക്കളടക്കമുള്ളവര്‍ രംഗത്ത് എത്തിയിരുന്നു. തങ്ങളുടെ പ്രവര്‍ത്തകരെ മനപ്പൂര്‍വ്വം കേസില്‍പ്പെടുത്താനാണ് അനാവശ്യമായ നിയമങ്ങള്‍ കേസില്‍ ചുമത്തിയതെന്നുമാണ് സിപിഎം ആരോപിക്കുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.