“വെറുതെ സമയം മെനക്കെടുത്തരുത്, ഇതൊന്നും നിസാരകാര്യമല്ല”; സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

“വെറുതെ സമയം മെനക്കെടുത്തരുത്, ഇതൊന്നും നിസാരകാര്യമല്ല”; സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

  K Surendran , highcourt , BJP , Narendra modi , kummanam , RSS , election , Mancheswaram election , Mancheswaram , ബിജെപി , കെ സുരേന്ദ്രന്‍ , മഞ്ചേശ്വരം തെരഞ്ഞെടുപ്പ് , ഹൈക്കോടതി
കൊച്ചി| jibin| Last Modified വ്യാഴം, 10 ഓഗസ്റ്റ് 2017 (17:50 IST)
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി.


കള്ളവോട്ട് ചെയ്‌തെന്ന് സുരേന്ദ്രന്‍ ആരോപിച്ച 75 ആളുകളുടെ കൃത്യമായ മേല്‍വിലാസം നല്‍കണം. ഇത്രയും പേരെ വിസ്തരിക്കുന്നത് നിസാരകാര്യമല്ല. ലാഘവത്തോടെയാണോ ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും കോടതി ചോദിച്ചു.

നിലവില്‍ 175 പേരെ കോടതി വിസ്തരിച്ചു. സമന്‍സ് അയച്ച് വിളിച്ചുവരുത്തിയ രണ്ട് പേരുടെ മൊഴി ഇന്ന് കോടതി രേഖപ്പെടുത്തി. ഇനി 22ന് കേസ് പരിഗണിക്കും.

സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം. കേസില്‍ 250 പേരെയാണ് കോടതി വിസ്തരിക്കേണ്ടത്. സ്ഥലത്തില്ലാത്ത ആളുകളുടെ ബന്ധുക്കള്‍ സമന്‍സ് കൈപ്പറ്റിയാല്‍ അവര്‍ അവരെ അറിയിക്കുമെന്ന് എന്താണ് ഉറപ്പെന്നും കോടതി ചോദിച്ചു.


നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ 259 പേര്‍ കള്ളവോട്ട് ചെയ്തുവെന്നാണ് സുരേന്ദ്രന്റെ ആരോപണം. സുരേന്ദ്രന്റെ ആരോപണം തെളിഞ്ഞാല്‍ മുസ്ലിം ലീഗ് അംഗം അബ്ദുള്‍ റസാഖിന്റെ തെരഞ്ഞെടുപ്പ് കോടതി റദ്ദാക്കാനോ, സുരേന്ദ്രനെ വിജയിയായി പ്രഖ്യാപിക്കാനോ സാധ്യതയുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :