ആരും ക്വട്ടേഷന്‍ തന്നിട്ടില്ല, നടിയെ ഉപദ്രവിച്ചത് സ്വന്തം ഇഷ്‌ടപ്രകാരം; പള്‍സര്‍ സുനിയുടെ മൊഴി രക്ഷപ്പെടുത്തുന്നത് ആരെയൊക്കെ?

പള്‍സര്‍ സുനിയുടെ മൊഴി രക്ഷപ്പെടുത്തുന്നത് ആരെയൊക്കെ?

   Malayalam actress ,  kidnapped , actress kidnapped , Pulsar suni , police , arrest , പള്‍‌സര്‍ സുനി , ക്വട്ടേഷന്‍ , നടി , കൊച്ചി , നടിയെ തട്ടിക്കൊണ്ടു പോയി
കൊച്ചി| jibin| Last Modified വ്യാഴം, 23 ഫെബ്രുവരി 2017 (17:43 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയത് ആരുടെയും ക്വട്ടേഷന്‍ പ്രകാരമല്ലെന്ന് മുഖ്യപ്രതി പള്‍‌സര്‍ സുനി. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടില്ല. നടിയെ ഉപദ്രവിച്ചത് സ്വന്തം ഇഷ്‌ടപ്രകാരമാണെന്നും അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ അറസ്‌റ്റിലായ സുനി വ്യക്തമാക്കി.

ആലുവ പൊലീസ് ക്ല്ബ്ബില്‍ സുനിയെയും കൂട്ടാളി വിജീഷിനെയും അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്.

ആരുടെയും ക്വട്ടേഷന്‍ പ്രകാരമല്ല നടിയെ തട്ടിക്കൊണ്ടു പോയതെന്നും ഉപദ്രവിച്ചതെന്നുമുള്ള സുനിയുടെ മൊഴി ഉന്നതരിലേക്ക് കേസ് എത്താതിരിക്കാനുള്ള ശ്രമമാണോ എന്നു പൊലീസ് സംശയിക്കുന്നു. സംഭവത്തിന് ശേഷം ഇത്രയും ദിവസം പൊലീസിന്റെ പിടിയില്‍ പെടാതെ ഒളിവില്‍ കഴിഞ്ഞ സുനി നല്‍കുന്ന ഇപ്പോഴത്തെ മൊഴി പൂര്‍ണ്ണമായി
വിശ്വസിക്കേണ്ടതില്ലെന്നാണ് പൊലീസിന്റെ നിഗമനം.

കേസില്‍ ആരോപണ വിധേയനായ സൂപ്പര്‍ താരത്തിലേക്ക് അന്വേഷണം എത്തിരിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ക്ക് ബലം പകരുന്നതാണ് സുനിയുടെ മൊഴിയെന്നും സംശയമുണ്ട്. സുനിയും വിജീഷും കോയമ്പത്തൂരിലാണെന്നും ഇന്നു രാവിലെ ഇരുവരും രക്ഷപ്പെട്ടുവെന്നുമാണ് പൊലീസ് അവസാനമായി മാധ്യമങ്ങള്‍ക്ക് നല്‍കിയ വിവരം. എന്നാല്‍, സുനിയുടെ നാടകീയ അറസ്‌റ്റ് പ്രതി എറണാകുളത്തും പരിസരപ്രദേശത്തും ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നു.

സംസ്ഥാനത്തിനകത്തും പുറത്തുമായി സുനിക്കായി പൊലീസ് വല വിരിക്കുകയും ഡിജിപി ലോക്‍നാഥ് ബെഹ്‌റ അന്വേഷണ സംഘത്തിന് പ്രത്യേക നിര്‍ദേശവും നല്‍കിയിട്ടും പ്രതികളെ ആറ് ദിവസത്തോളം പിടികൂടാന്‍ സാധിക്കാത്തതും പ്രതി സുരക്ഷിതമായി കോടതിയില്‍വരെ എത്തിയതും സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. കേസില്‍ പ്രത്യേക താല്‍പ്പര്യമുള്ള ആരെങ്കിലും തയാറാക്കിയ തിരക്കഥ അനുസരിച്ചാണോ സുനിയുടെ കീഴടങ്ങലും മൊഴിയെന്നും പൊലീസ് സംശയിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ബ്രിട്ടനിലെ വ്യാപാരങ്ങള്‍ തകരാതിരിക്കാന്‍ കവചം തീര്‍ക്കും: ...

ബ്രിട്ടനിലെ വ്യാപാരങ്ങള്‍ തകരാതിരിക്കാന്‍ കവചം തീര്‍ക്കും: ബ്രിട്ടീഷ് പ്രധാനമന്ത്രി
ബ്രിട്ടനിലെ വ്യാപാരങ്ങള്‍ തകരാതിരിക്കാന്‍ കവചം തീര്‍ക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ...

അധ്യാപകർക്കെതിരെ പരാതി ലഭിച്ചാൽ തിരക്കിട്ടുള്ള അറസ്റ്റ് ...

അധ്യാപകർക്കെതിരെ പരാതി ലഭിച്ചാൽ തിരക്കിട്ടുള്ള അറസ്റ്റ് വേണ്ട, പ്രാഥമികാന്വേഷണത്തിന് ശേഷം മാത്രം നടപടി
അധ്യാപകനും പരാതിക്കാരനും ആവശ്യമെങ്കില്‍ നോട്ടീസ് നല്‍കി വേണം തുടര്‍നടപടികള്‍ എടുക്കാന്‍. ...

ട്രംപിന്റെ തിരുവാ യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ ...

ട്രംപിന്റെ തിരുവാ യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ വിപണി; ഒറ്റയടിക്ക് സെന്‍സസ് 3000 പോയിന്റ് ഇടിഞ്ഞു
ട്രംപിന്റെ തിരുവാ യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ വിപണി. ഒറ്റയടിക്ക് സെന്‍സസ് 3000 ...

ദിലീപിനു തിരിച്ചടി; നടിയെ ആക്രമിച്ച കേസില്‍ സിബിഐ ...

ദിലീപിനു തിരിച്ചടി; നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണമില്ല
നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലാണ് ദിലീപ് ...

ഇനി സര്‍ക്കാര്‍ ആശുപത്രികളിലും ഡിജിറ്റല്‍ പേയ്‌മെന്റ്

ഇനി സര്‍ക്കാര്‍ ആശുപത്രികളിലും ഡിജിറ്റല്‍ പേയ്‌മെന്റ്
ആദ്യഘട്ടത്തില്‍ 313 ആശുപത്രികളില്‍ ഡിജിറ്റലായി പണമടയ്ക്കാന്‍ കഴിയുന്ന സംവിധാനം സജ്ജമാണ്