'എനിക്കും ജീവിക്കണം' പ്രധാനമന്ത്രിക്കും യുപി മുഖ്യമന്ത്രിക്കും രക്താര്‍ബുദ ബാധിതനായ 11കാരന്റെ കത്ത്

'എനിക്കും ജീവിക്കണം' പ്രധാനമന്ത്രിക്കും യുപി മുഖ്യമന്ത്രിക്കും രക്താര്‍ബുദ ബാധിതനായ 11കാരന്റെ കത്ത്

ലഖ്‌നൗ| priyanka| Last Modified ചൊവ്വ, 28 ജൂണ്‍ 2016 (12:00 IST)
'എനിക്കും ജീവിക്കണം, അതിന് ചികിത്സയും സാമ്പത്തിക സഹായവും വേണം' പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിനും ആഗ്ര സ്വദേശിയായ പതിനൊന്നുകാരന്റെ തുറന്ന കത്തിലെ പ്രധാന ഭാഗം ഇങ്ങനെയാണ്.

സാമ്പത്തികസഹായം ആവശ്യപ്പെട്ടും ചികിത്സാസഹായം തേടിയും കത്തെഴുതിയ നിരവധി കുട്ടികള്‍ക്ക് പ്രധാനമന്ത്രി സഹായം നല്കിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് പുണെ സ്വദേശി ഏഴ് വയസുകാരി വൈശാലിയും പ്രധാനമന്ത്രിക്ക് കത്ത് എഴുതി ചികിത്സാസഹായം തേടിയത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ ചികിത്സ വഴിമുട്ടിയ വൈശാലിക്ക് പ്രധാനമന്ത്രിയുടെ അടിയന്തരസഹായം ലഭിച്ചതോടെ അവള്‍ ജീവിതത്തിലേക്ക് തിരികെയെത്തി.

ഈ വര്‍ഷം ആദ്യം കാണ്‍പൂരിലെ സുഷാന്ത് മിശ്ര, തന്‍മയി മിശ്ര എന്നീ സഹോദരങ്ങള്‍ പിതാവിന്റെ അസുഖത്തെക്കുറിച്ചും തുടര്‍ന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് ആവശ്യമായ സഹായവും ചികിത്സയും ലഭ്യമാക്കി. ഇത്തരത്തില്‍ തനിക്കും സഹായം ലഭിക്കുമെന്നും ജീവിതത്തിലേക്ക് തിരികെയെത്താന്‍ കഴിയുമെന്നുമാണ് പതിനൊന്നുകാരന്റെ വിശ്വാസം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :