തിരുവനന്തപുരം|
jibin|
Last Modified ശനി, 7 നവംബര്‍ 2015 (13:32 IST)
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കരണത്തേറ്റ അടിയാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മറ്റേ കരണത്തും ഇതേപോലെ അടി നല്‍കണമെന്നാണ് എനിക്കാവശ്യപ്പെടാനുള്ളത്. യുഡിഎഫിന്റെ വൃത്തികെട്ട രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
അഴിമതി വീരനായ മണിക്കേറ്റ തിരിച്ചടിയാണിത്. ബിജെപി - എസ്എന്‍ഡിപി സഖ്യം എന്തോ കാട്ടിക്കൂട്ടുമെന്ന പ്രചാരണം നടത്തിയിട്ടും ഒരു ചലനവും സൃഷ്ടിച്ചിട്ടില്ല. ബിജെപി - വെള്ളാപ്പള്ളി കൂട്ടുകെട്ട് യഥാര്‍ഥ ശ്രീനാരായണീയര്‍ തള്ളിക്കളഞ്ഞുവെന്നും വിഎസ് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകമാനം യു ഡി എഫ് കനത്ത തിരിച്ചടി നേരിട്ടപ്പോള്‍ പാല നഗരസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആര്‍ജ്ജിക്കുവാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞെന്ന് കെ എം മാണി പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം പാലായിലെ വീട്ടില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മാണി.
ചരിത്രവിജയമാണ് ഇതെന്ന് മാണി പറഞ്ഞു. അഭിമാനത്തിന് വക നല്‌കുന്ന കാര്യമാണ്. പാലായിലെ വിജയം അത്യുജ്ജ്വലമായ വിജയമാണ്. ചിലയിടങ്ങളില്‍ പരാജയം ഉണ്ടായിട്ടുണ്ട്. എങ്കിലും, ബാര്‍കോഴ ബാധിച്ചിരുന്നെങ്കില്‍ പാലായില്‍ അല്ലായിരുന്നോ ബാധിക്കേണ്ടത് എന്ന് മാണി ചോദിച്ചു.
പാലായില്‍ വമ്പിച്ച ഭൂരിപക്ഷം നല്കി എന്നെ വിജയിപ്പിച്ചു. ഒരു ബാര്‍ കോഴയും ഇവിടെ ഏശുകയില്ല.
പാലായിലെ സമ്മതിദായകരോട് നന്ദിയുണ്ടെന്ന് പറഞ്ഞ മാണി കേരളത്തിലെ സമ്മതിദായകരോടും നന്ദിയുണ്ടെന്നും പറഞ്ഞു.