കാര്‍ഷിക നിമയമങ്ങള്‍ പിന്‍വലിക്കാന്‍ മകനെ പ്രേരിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ മാതാവിന് കര്‍ഷകന്റെ തുറന്ന കത്ത്

ശ്രീനു എസ്| Last Modified തിങ്കള്‍, 25 ജനുവരി 2021 (09:53 IST)
കാര്‍ഷിക നിമയമങ്ങള്‍ പിന്‍വലിക്കാന്‍ മകനെ പ്രേരിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവായ ഹീരാബെന്നിന് കര്‍ഷകന്റെ തുറന്ന കത്ത്. പഞ്ചാബിലെ കര്‍ഷകനായ ഹര്‍പ്രീത് സിങ് എന്ന കര്‍ഷകനാണ് കത്തെഴുതിയത്. മാതാവെന്ന നിലയില്‍ പ്രധാനമന്ത്രിയുടെ മനസുമാറ്റണമെന്നാണ് കത്തില്‍ കര്‍ഷകന്‍ ആവശ്യപ്പെടുന്നത്.

അമ്മയ്ക്കറിയാവുന്നതുപോലെ രാജ്യത്തിന്റെ അന്നദാതാക്കള്‍ ഈ നിയമം മൂലം ദിവസങ്ങളായി റോഡുകളിലാണ് ഉറങ്ങുന്നത്. ഈ തണുപ്പില്‍ 90വയസുപിന്നിട്ടവരും കുട്ടികളും സ്ത്രീകളും ഉണ്ട്. മോശം കാലാവസ്ഥമൂലം പലരും രോഗികളായിട്ടുണ്ട്. ഇതെല്ലാം ഞങ്ങളെ ആശങ്കയിലാക്കുന്നുണ്ടെന്നും കര്‍ഷകന്‍ കത്തില്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :