പിണറായി ചോദിക്കുന്നു ആരാണ് ഈ കുറുപ്പംപടി എസ്ഐ ?; ഡിജിപിയെ തല്‍ക്കാലും വെറുതേ വിടും, ഉദ്യോഗസ്ഥര്‍ വെള്ളം കുടിക്കും

ജിഷ കൊലക്കേസ് അന്വേഷിക്കാന്‍ പുതിയ ടീം ഉണ്ടാകുമെന്ന് വ്യക്തമായി

എല്‍ഡിഎഫ് മന്ത്രിസഭ , പിണറായി വിജയന്‍ , ടിപി സെന്‍‌കുമാര്‍ , ജിഷ കൊലക്കേസ്
തിരുവനന്തപുരം| jibin| Last Updated: ചൊവ്വ, 24 മെയ് 2016 (20:08 IST)
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് മന്ത്രിസഭ നാളെ അധികാരം ഏല്‍ക്കുന്നതോടെ ഉദ്യോഗസ്ഥതലം മുതല്‍ സംസ്ഥാന പൊലീസ് സേനയില്‍ വരെ അഴിച്ചുപണിയുണ്ടാകുമെന്ന് വ്യക്തമായി. ചീഫ് സെക്രട്ടറിയേയും ഡിജിപി ടിപി സെന്‍‌കുമാറിനും സ്ഥാനചലനം ഉണ്ടായേക്കില്ല. അതേസമയം വിജിലന്‍‌സില്‍ അഴിച്ചുപണി ഉറപ്പാണ്.

സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് പിന്നാലെ പെരുമ്പാവൂരിലെ ജിഷ കൊലക്കേസ് അന്വേഷിക്കാന്‍ പുതിയ ടീം ഉണ്ടാകുമെന്ന് വ്യക്തമായി. വനിത എപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള ടീമിനെയാണ് അന്വേഷണത്തിന്റെ ചുമതല ഏല്‍പ്പിക്കുക. സര്‍ക്കാരിന്റെ ആദ്യ കാബിനറ്റ് യോഗത്തില്‍ ഈ കാര്യത്തില്‍ തീരുമാനമെടുക്കും. അതേസമയം, കേസിന്റെ പ്രാഥമിക ഘട്ടത്തിലെ അന്വേഷണത്തില്‍ അലംഭാവം വരുത്തുകയും തെളിവുകള്‍ ശേഖരിക്കുന്നതില്‍ വീഴ്‌ച വരുത്തുകയും ചെയ്‌ത കുറുപ്പംപടി എസ്ഐക്ക് നേരെ നിയമനടപടികള്‍ ഉണ്ടാകുമെന്ന് വ്യക്തമായി.

കറയില്ലാത്ത പൊലീസ് മേധാവിയെന്ന പേര് ടിപി സെന്‍‌കുമാറിനുണ്ടെങ്കിലും എല്‍ഡിഎഫിന് അദ്ദേഹത്തെ അത്ര പ്രീയമില്ല. പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ പൊലീസ് മേധാവിയെ മാറ്റുന്ന രീതി ഇടതുമുന്നണിക്ക് ഇല്ലാത്തതിനാല്‍ സെന്‍‌കുമാര്‍ തല്‍ക്കാലത്തേക്ക് രക്ഷപെടും. എന്നാല്‍ സേനയില്‍ താഴോട്ടുള്ള സ്ഥാനങ്ങളില്‍ ഇളക്കി പ്രതിഷ്‌ട ഉണ്ടാകുമെന്ന് ഉറപ്പാണ്. വിജിലന്‍‌സിലാകും കൂടുതല്‍ അഴിച്ചു പണികള്‍ ഉണ്ടാകുക. തലപ്പത്ത് നിന്നു തന്നെ മാറ്റം ആരിഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

രാഷ്‌ട്രീയപരമായി ഇളക്കി പ്രതിഷ്‌ട നടത്താന്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ല. ആരോപണങ്ങള്‍ നേരിടുന്നവരെയും വിവാദങ്ങളില്‍ പെട്ടവരെയും ഇളക്കി പ്രതിഷ്‌ടിക്കാനാണ് സര്‍ക്കാര്‍ തീരുമാനിക്കുക. ഉദ്യോഗതലത്തിലുള്ള മാറ്റങ്ങളും ഇതേ അടിസ്ഥാനത്തില്‍ ആയിരിക്കും.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ആരോഗ്യമന്ത്രാലയവുമായി ചര്‍ച്ചയ്ക്ക് പോകുന്നത് ...

ആരോഗ്യമന്ത്രാലയവുമായി ചര്‍ച്ചയ്ക്ക് പോകുന്നത് ആശാപ്രവര്‍ത്തകരുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാനല്ല: കെവി തോമസ്
ആരോഗ്യമന്ത്രാലയവുമായി ചര്‍ച്ചയ്ക്ക് പോകുന്നത് ആശാപ്രവര്‍ത്തകരുടെ പ്രശ്‌നം ചര്‍ച്ച ...

നിയമസഭാ തിരഞ്ഞെടുപ്പ്: മിഷന്‍ 2026ന് തുടക്കമിട്ട് ബിജെപി ...

നിയമസഭാ തിരഞ്ഞെടുപ്പ്: മിഷന്‍ 2026ന് തുടക്കമിട്ട് ബിജെപി നിയുക്ത സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍
ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖരനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിയമസനിയമസഭാ ...

ഒപ്പമുണ്ട് സര്‍ക്കാര്‍; ക്ഷേമ പെന്‍ഷന്‍ ഒരു ഗഡു കൂടി ...

ഒപ്പമുണ്ട് സര്‍ക്കാര്‍; ക്ഷേമ പെന്‍ഷന്‍ ഒരു ഗഡു കൂടി അനുവദിച്ചു
62 ലക്ഷത്തോളം പേര്‍ക്കാണ്1600 രൂപ വീതം ലഭിക്കുന്നത്

ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ എസ്.എന്‍.ഡി.പി സംയുക്ത സമിതി ...

ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ എസ്.എന്‍.ഡി.പി സംയുക്ത സമിതി അംഗങ്ങള്‍ ഷര്‍ട്ട് ധരിച്ചു പ്രവേശിച്ചു
എല്ലാ ക്ഷേത്രങ്ങളിലും ഷര്‍ട്ട് ധരിച്ചു കയറാന്‍ അനുവദിക്കണമെന്ന് എസ്.എന്‍.ഡി.പിയും ശവഗിരി ...

കർണാടകയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് മലയാളി ...

കർണാടകയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് മലയാളി നഴ്സിം​ഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്
കർണാടക ചിത്രദുർ​ഗയിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളി നഴ്സിം​ഗ് ...