കോഴിക്കോട്|
jibin|
Last Modified തിങ്കള്‍, 14 നവംബര്‍ 2016 (18:43 IST)
കേരളത്തിലെ നോട്ട് ക്ഷമത്തിന് കാരണം ആഡംബരവും ധൂർത്തുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ.
കേരളത്തിനുണ്ടാകാവുന്ന ബുദ്ധിമുട്ട് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. പ്രധാനമന്ത്രി സഹാനുഭൂതിയോടെയാണ് സാഹചര്യം വീക്ഷിക്കുന്നതെന്നും കുമ്മനം പറഞ്ഞു.
രാജ്യത്ത് 80% പേർ ഉപയോഗിക്കുന്ന നോട്ട് 100 രൂപയുടേതാണ്. അതുകൊണ്ടുതന്നെ 1000, 500 രൂപ നോട്ടുകൾ പിൻവലിച്ചതു രാജ്യത്തെ സാധാരണക്കാരെ ബാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.