പവർകട്ട് ഇല്ലാതെ വയ്യ, സർക്കാരിനോട് ആവശ്യം ഉന്നയിച്ച് കെഎസ്ഇബി, ഉന്നതതല യോഗം ഇന്നുണ്ടായേക്കും

അഭിറാം മനോഹർ| Last Modified ചൊവ്വ, 30 ഏപ്രില്‍ 2024 (11:14 IST)
സംസ്ഥാനത്ത് പവര്‍കട്ട് വേണമെന്ന ആവശ്യവുമായി കെഎസ്ഇബി സര്‍ക്കാരിനെ കണ്ടു. ഓവര്‍ലോഡ് കാരണം പലയിടത്തും അപ്രഖ്യാപിത ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തേണ്ട അവസ്ഥയാണെന്നും ഇതുവരെ 700ലധികം ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് തകരാറ് സംഭവിച്ചതായും കെഎസ്ഇബി പറയുന്നു. സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കെഎസ്ഇബി ഇന്ന് ഉന്നതതലയോഗം ചേര്‍ന്നേക്കും.

സംസ്ഥാനത്ത് വൈദ്യുത ഉപയോഗം സര്‍വകാലറെക്കോര്‍ഡിലാണ്. 11.31 കോടി യൂണിറ്റാണ് ഇന്നലെ ഉപയോഗിച്ചത്. പീക്ക് സമയത്തെ ആവശ്യകതയും റെക്കോര്‍ഡിലെത്തി. വൈദ്യുതി ഉപയോഗം നിയന്ത്രിച്ചില്ലെങ്കില്‍ വലിയ പ്രശ്‌നങ്ങളിലേക്ക് പോകുമെന്നും പീക് മണിക്കൂറുകളില്‍ അമിതമായി ലോഡ് വരുന്നതാണ് അപ്രഖ്യാപിത പവര്‍ കട്ടിന് കാരണമെന്നും വൈദ്യുത മന്ത്രി കെ കൃഷ്ണന്‍ കുട്ടി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :