വിമാനത്തിനുള്ളിൽ പുക വലിക്കരുതെന്ന് എയർ ഹോസ്റ്റസ്, സിബ്ബഴിച്ച് കാണിച്ച് കോട്ടയം സ്വദേശി

കോട്ടയം സ്വദേശി അബ്ദുൾ ഷാഹിദ് ഷംസുദ്ദീൻ ആണ് അറസ്റ്റിലായത്.

Last Modified ചൊവ്വ, 28 മെയ് 2019 (12:25 IST)
സൗദി എയർലൈൻസിലെ എയർ ഹോസ്റ്റസിനെ സിബ്ബഴിച്ച് കാണിച്ചതിന് മലയാളി യുവാവ് അറസ്റ്റിൽ. ജെദ്ദ-ന്യൂഡൽഹി വിമാനത്തിലെ യാത്രക്കാരനായിരുന്ന കോട്ടയം സ്വദേശി ആണ് അറസ്റ്റിലായത്.

വിമാനത്തിനുള്ളിൽ സിഗരറ്റ് കത്തിക്കാൻ ശ്രമിച്ച ഇയാളെ തടഞ്ഞ എയർലൈൻസ് ജീവനക്കാരിയോടാണ് ഇയാൾ മോശമായി പെരുമാറിയത്. ജീവനക്കാരിയെ ഇയാൾ അസഭ്യം പറഞ്ഞപ്പോൾ അവർ തന്റെ സഹപ്രവർത്തകരെ സഹായത്തിനായി വിളിച്ചു. ഉടൻ ഇയാൾ അവരെ തന്റെ പാന്റിന്റെ സിബ്ബഴിച്ച് കാണിക്കുകയും അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്തു.

വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്തതിന് ശേഷം എയർലൈൻസ് ജീവനക്കാർ സംഭവം എയർപോർട്ട് ഓപ്പറേഷൻസ് കണ്ട്രോൾ സെന്ററിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു. തുടർന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതിയെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഡൽഹി പൊലീസിന് കൈമാറി. ഇയാൾക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 354, 509 എന്നീ വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :