യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; മനോരോഗ വിദഗ്‌ധന്‍ അറസ്റ്റില്

മാനസിക അസ്വാസ്‌ഥ്യമുള്ള യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാജ മനോരോഗ വിദഗ്‌ധന്‍ അറസ്റ്റില്‍.

കൊല്ലം, അറസ്റ്റ്, പൊലീസ്, പീഡനം kollam, arrest, police, rape
കൊല്ലം| Sajith| Last Modified വ്യാഴം, 25 ഫെബ്രുവരി 2016 (16:29 IST)
മാനസിക അസ്വാസ്‌ഥ്യമുള്ള യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാജ മനോരോഗ വിദഗ്‌ധന്‍ അറസ്റ്റില്‍. തിരുവനന്തപുരം കാട്ടായിക്കോണം സ്വദേശി ബാബുരാജാണ്‌ അറസ്‌റ്റിലായത്‌.

മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് യുവതിയുമായി മാതാപിതാക്കള്‍ ബാബുരാജിനെ ഒരു ലോഡ്‌ജ് മുറിയിലെത്തി കാണുകയായിരുന്നു. തുടര്‍ന്ന്‌ മാതാപിതാക്കളെ പുറത്തുനിര്‍ത്തിയ ഇയാള്‍ പരിശോധിക്കുകയാണെന്ന വ്യാജേന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവതി ബഹളംവച്ച്‌ പുറത്തേയ്‌ക്ക് ഓടിയതോടെയാണ്‌ സംഭവം പുറത്തായത്‌. കൊല്ലം സ്വദേശിയായ യുവതിയാണ്‌ ആക്രമണത്തിനിരയായത്‌. തുടര്‍ന്ന്‌ യുവതിയുടെ മാതാപിതാക്കളുടെ പരാതിയില്‍ ഈസ്‌റ്റ് എസ്‌ ഐ രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ അറസ്‌റ്റ് ചെയ്‌തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :