ഓപ്പറേഷൻ പി ഹണ്ട്: 3 പേർ അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 27 സെപ്‌റ്റംബര്‍ 2021 (19:36 IST)

കൊച്ചി: കുട്ടികളുടെ അശ്ളീല ചിത്രങ്ങൾ, വീഡിയോ എന്നിവ കാണുന്നവരെയും പ്രചരിപ്പിക്കുന്നവരെയും പിടികൂടാനുള്ള ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി നടത്തിയ തെരച്ചിലിൽ കൊച്ചി നഗരത്തിൽ നിന്ന് ഒരാളെയും ജില്ലയിലെ മറ്റു സ്ഥലങ്ങളിൽ നിന്ന് രണ്ട് പേരെയും പിടികൂടി.

ആലുവ പട്ടേരിപുരം നാഗൂർ വീട്ടിൽ ബിജു (48), പാനായിക്കുളം ചിറയാം സ്വദേശി ജിബിൻ (31), മട്ടാഞ്ചേരി സ്വദേശി ഡെൽറ്റൻ ആന്റണി എന്നിവരാണ് പിടിയിലായത്. ഇതിനൊപ്പം 26 പേർക്കെതിരെ കോടതിയിൽ റിപ്പോർട്ടും നൽകിയിട്ടുണ്ട്. ജില്ലയിൽ വീടുകളും സ്ഥാപനങ്ങളും ഉൾപ്പെടെ ഒട്ടാകെ 79 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്.


ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ സൈബർ ഡോം, സൈബർ സെൽ, സൈബർ സ്റ്റേഷൻ എന്നിവ ഉൾപ്പെടെയുള്ള തെരച്ചിലിലാണ് ഇവരെ പിടികൂടിയത്. കേസിൽ പെട്ട ഇവർ മുമ്പ് തന്നെ സൈബർ സെല്ലിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകും എന്നാണ് അധികാരികൾ നൽകിയ സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :