വേഗത്തില്‍ പണം ലഭിക്കാന്‍ ലോണ്‍ ആപ്പുകളുടെ വലയില്‍ വീഴരുത്; പോലീസ് നല്‍കുന്ന നിര്‍ദേശം

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 20 ജൂണ്‍ 2024 (16:11 IST)
ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പുകള്‍ വളരെയേറെ നടക്കുന്ന കാലമാണിത്. സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ലോണ്‍ ആപ്പുകള്‍ വഴിയുള്ള തട്ടിപ്പാണ് അതിലൊന്ന്. എളുപ്പത്തില്‍ ലോണ്‍ ലഭിക്കുമെന്ന പേരില്‍ ഇത്തരം ഒരുപാട് ആപ്പുകള്‍ ധാരാളം പേര്‍ ഉപയോഗിക്കുകയും തട്ടിപ്പില്‍ പെടുകയും ചെയ്യുന്നുണ്ട്. ഇത്തരം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ തന്നെ ഫോണിലുള്ള വിവരങ്ങള്‍ അപ്പാടെ ഉപയോഗിക്കാന്‍ തട്ടിപ്പുകാര്‍ അനുവാദം ചോദിക്കാറുണ്ട്. ഗ്യാലറി പങ്കുവെയ്ക്കാനും കോണ്‍ടാക്ട് വിവരങ്ങള്‍ എടുക്കാനുമൊക്കെയുള്ള അനുവാദം ആവാം അവര്‍ ചോദിക്കുന്നത്. ഇതൊന്നും ഒരിക്കലും അനുവദിക്കേണ്ടതില്ല.

മാത്രമല്ല, ആപ്പ് ഉപയോഗിച്ച് ഫോണില്‍ നിന്ന് അവര്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ചേക്കാം. ഫോട്ടോയും മറ്റും അവര്‍ കൈക്കലാക്കിയേക്കും. വായ്പ നല്‍കിയ പണം തിരിച്ചു വാങ്ങുന്നതിനുള്ള സമ്മര്‍ദ്ദതന്ത്രത്തിന്റെ ഭാഗമായി ഈ സ്വകാര്യ വിവരങ്ങളും ഫോട്ടോയുമൊക്കെ അവര്‍ നിങ്ങള്‍ക്കെതിരെ ഉപയോഗിച്ചേക്കാം. ഓര്‍ക്കുക, നിങ്ങളുടെ സ്വകാര്യത പണയം വെച്ചാണ് നിങ്ങള്‍ അവരില്‍ നിന്ന് വായ്പയെടുക്കുന്നത്. ഇത്തരം ലോണ്‍ ആപ്പുകളെ ഒരിക്കലും ആശ്രയിക്കരുത്. ഇത്തരം തട്ടിപ്പുകളില്‍ പെട്ടാല്‍ എത്രയും വേഗം 1930 എന്ന ഫോണ്‍ നമ്പറില്‍ സൈബര്‍ പോലീസിനെ വിവരം അറിയിക്കുക.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :