‘ഇതൊരു ഫെമിനിസ്‌റ്റ് ഗൂഡാലോചന‘; മീ ടൂ ആരോപണത്തിന് മറുപടിയുമായി രാഹുൽ ഈശ്വർ

‘ഇതൊരു ഫെമിനിസ്‌റ്റ് ഗൂഡാലോചന‘; മീ ടൂ ആരോപണത്തിന് മറുപടിയുമായി രാഹുൽ ഈശ്വർ

 Rahul easwar , meet too controversy , Sabarimala , police , മീ ടൂ , രാഹുൽ ഈശ്വർ , ഫേസ്‌ബുക്ക്
കൊച്ചി| jibin| Last Updated: തിങ്കള്‍, 29 ഒക്‌ടോബര്‍ 2018 (14:28 IST)
മീ ടൂ ആരോപണത്തില്‍ മറുപടിയുമായി രാഹുൽ ഈശ്വർ. ഇതൊരു ഫെമിനിസ്‌റ്റ് ഗൂഡാലോചനയാണ്.

ആർക്കെതിരെയും എന്ത് ആരോപണങ്ങളും ഉന്നയിക്കാമെന്ന ദുരവസ്ഥയാണ് ഇപ്പോഴുള്ളത്. മീ ടൂവിന്റെ വിശ്വാസ്യതയെ തകർക്കുന്നതാണ് ഇത്തരത്തിലുള്ള സംഭവങ്ങളെന്നും ഫേസ്‌ബുക്ക് പോസ്‌‌റ്റിലൂടെ വ്യക്തമാക്കി.

എതിരാളികളെ തകർക്കാൻ ഇത്തരം കള്ള ആരോപണങ്ങൾ രാഷ്‌ട്രീയപരമായി ഉപയോഗിക്കുകയാണ്.
ശബരിമലയ്‌ക്ക് എതിരായ നീക്കങ്ങൾക്ക് പിന്നിൽ തീവ്ര ഫെമിനിസ്‌റ്റുകളാണെന്നും രാഹുൽ ആരോപിച്ചു.

പ്ലസ്‌ടുവിന് പഠിക്കുമ്പോൾ ആളില്ലാത്ത സമയത്ത് തന്നെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും കടന്നുപിടിച്ച് ചുംബിക്കുകയും ചെയ്‌തുവെന്നാണ് രാഹുലിനെതിരായ ആരോപണം. ആക്‌ടിവിസ്‌റ്റായ ഇഞ്ചിപ്പെണ്ണിന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് യുവതി മീടൂ ആരോപണവുമായി രംഗത്തുവന്നത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :