അഭിറാം മനോഹർ|
Last Modified തിങ്കള്‍, 20 ജനുവരി 2020 (19:38 IST)
പൗരത്വഭേദഗതി നിയമത്തിനെതിരായി സംസ്ഥാന
സർക്കാർ സുപ്രീം കോടതിയിൽ സ്യൂട്ട് ഹർജി നൽകിയ സംഭവത്തിൽ സമർപ്പിച്ച വിശദീകരണം തൃപ്തികരമല്ലെന്ന്
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണറെഅറിയിക്കാതെ സുപ്രീം കോടതിയെ സമീപിച്ചത് തന്നെ നിയമവിരുദ്ധമാണെന്ന് ഗവർണർ ഇന്നും ആവർത്തിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ് രാജ്ഭവനിൽ നേരിട്ടെത്തി കൈമാറിയ വിശദീകരണമാണ് ഗവർണർ തള്ളികളഞ്ഞത്.
സർക്കാറുമായുള്ള അഭിപ്രായവ്യത്യാസം വ്യക്തിപരമല്ലെന്ന് പറഞ്ഞ ഗവർണർ. ഗവർണർ പദവി എടുത്തുകളയാനുള്ള സ്ഥിതിയിലല്ല സിപിഎം ഉള്ളതെന്നും പരിഹസിച്ചു. തനിക്കെതിരെ വിമർശനം ഉന്നയിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയോടും രൂക്ഷമായ ഭാഷയിലാണ് ഗവർണർ പ്രതികരിച്ചത്. "താൻ പറഞ്ഞതിൽ തെറ്റ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല അതുകൊണ്ടാണ് പദവി റദ്ദാക്കാൻ പറയുന്നതെന്നും പദവി റദ്ദ് ചെയ്താൽ പിന്നെ സർക്കാരിനെ ആരും ചോദ്യം ചെയ്യില്ലല്ലോ" എന്നും ഗവർണർ പറഞ്ഞു.