തിരുവനന്തപുരം|
jibin|
Last Updated:
ബുധന്‍, 5 ഡിസംബര്‍ 2018 (15:33 IST)
സംസ്ഥാനത്തെ ദുരിതത്തിലാഴ്‌ത്തിയ പ്രളയകാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നടപ്പാക്കിയ കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് രാഷ്‌ട്രീയം പറയാന്‍ തനിക്ക് സൗകര്യമില്ലെന്ന് പിസി ജോർജ് എംഎൽഎ
പ്രളയകാലത്തെ പ്രവര്‍ത്തനത്തിന്റെ പേരില്‍ ആരും മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തേണ്ട. ചെയ്യാന്‍ കഴിയുന്നതെല്ലാം സ്വന്തം ആരോഗ്യം പോലും അവഗണിച്ചാണ് അദ്ദേഹം ചെയ്‌തു. വിസ്‌മരിക്കാനാകാത്ത കാര്യങ്ങളാണ് മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ നടത്തിയതെന്നും പിസി പറഞ്ഞു.
സർക്കാർ എന്ത് ചെയ്‌തു എന്ന് പരിശോധിക്കുന്നതിന് പകരം നമ്മൾക്കെല്ലാവർക്കും കൂടി എന്ത് ചെയ്യാൻ കഴിയുമെന്നാണ് ചിന്തിക്കേണ്ടത്. പ്രളയകാലത്ത് ഒറ്റപ്പെട്ടു പോയ തന്റെ മണ്ഡലമായ പൂഞ്ഞാറില്‍ ഹെലിക്കോപ്‌ടർ വഴിയാണ് ഭക്ഷണം എത്തിച്ചതെന്നും ജോര്‍ജ് സഭയില്‍ തുറന്നടിച്ചു.
സ്വന്തം ആരോഗ്യം പോലും അവഗണിച്ച് ഓഫീസിലിരുന്ന് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ചികിത്സയുടെ ഭാഗമായി അമേരിക്കയിലേക്ക് പോകണമെന്നും, കേരളത്തിലെ ജനങ്ങള്‍ക്ക് അങ്ങയുടെ ആരോഗ്യം വിലപ്പെട്ടതാണെന്ന് അറിയിച്ചിട്ടും മുഖ്യമന്ത്രി പിന്മാറിയില്ല. ഇതൊന്നും കാണാതെ രാഷ്‌ട്രീയം കളിക്കാന്‍ തന്നെ കിട്ടില്ലെന്നും ജോര്‍ജ് പറഞ്ഞു.
ചെങ്ങന്നൂരിലെ പതിനായിരങ്ങളെ രക്ഷിക്കാൻ അവിടുത്തെ എംഎൽഎ കരഞ്ഞതും കാണാതെ പോകരുതെന്നും പിസി പറഞ്ഞു.
പ്രളയാന്തര കേരളമെന്ന വിഷയത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിൻ മേലുള്ള ചർച്ചയ്‌ക്കിടെയാണ് സഭയയെ ഞെട്ടിച്ച് ജോര്‍ജ് നിലപാട് വ്യക്തമാക്കിയത്.