കൊച്ചി|
JOYS JOY|
Last Updated:
ബുധന്‍, 6 ജൂലൈ 2016 (16:00 IST)
ബിജു രമേശിന്റെ മകളുടെ വിവാഹനിശ്ചയ ചടങ്ങില്‍ യു ഡി എഫ് നേതാക്കള്‍ പങ്കെടുത്തത് തെറ്റായി പോയെന്ന് കേരള കോണ്‍ഗ്രസ് (എം) മുഖപത്രം പ്രതിച്‌ഛായ. ബാര്‍കോഴ നാടകത്തില്‍ വേഷമിട്ടവര്‍ക്ക് ബ്രൂട്ടസിന്റെ വേഷമാണെന്നും മുഖപത്രമായ പ്രതിഛായയില്‍ പറയുന്നു.
ഒറ്റുകാരുടെ കൂടിയാട്ടമെന്ന തലക്കെട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ബിജു രമേശിന്റെ സ്വകാര്യ ചടങ്ങില്‍ നേതാക്കള്‍ പങ്കെടുത്തതിന് വിമര്‍ശനം ഉന്നയിക്കുന്ന ലേഖനത്തില്‍ ഉപജാപകസംഘം വിവാഹനിശ്ചയ വേദിയില്‍ ഒത്തുകൂടിയെന്നും ആരോപിക്കുന്നു.
കപടസൌഹാര്‍ദ്ദം കാട്ടി ബാര്‍കോഴ നാടകത്തില്‍ വേഷമിട്ടവര്‍ക്ക് യോജിക്കുന്നത് സീസറിന്റെ നെഞ്ചില്‍ കഠാര കുത്തിക്കയറ്റിയ ബ്രൂട്ടസിന്റെ വേഷമാണ്. വിവാഹവേദിയില്‍ ഒത്തു കൂടിയവരെ കാണുമ്പോള്‍ ഒറ്റുകാരുടെ കൂടിയാട്ടം എന്ന് ജനം സംശയിച്ചാല്‍ കുറ്റപ്പെടുത്താനാകില്ലെന്നും.
ബാര്‍കോഴക്കേസില്‍ കെ എം മാണി തെറ്റുകാരനല്ലെന്ന് പറഞ്ഞവര്‍ തന്നെ അദ്ദേഹത്തെ വിജിലന്‍സ് കേസില്‍ കുടുക്കി രാജിവെപ്പിച്ചു. കെ ബാബുവിനെതിരെ ഉയര്‍ന്ന 10 കോടി കോഴ ആരോപണത്തേക്കാള്‍ മാണിക്കെതിരെ ഉയര്‍ന്ന ആരോപണം കടുത്തതാണെന്ന പ്രതീതി ഇത് ഉണ്ടാക്കി. ബാബു തോറ്റതും മാണി ജയിച്ചതും ഒറ്റുകാരുടെ മുഖത്ത് മുഷ്‌ഠി ചുരുട്ടിക്കിട്ടിയ ഇടിയാണെന്നും ലേഖനം പറയുന്നു.
ബിജു രമേശിനെ ഉപജാപകസംഘം പിറകില്‍ നിന്നു സഹായിച്ചെന്നും ഇവര്‍ ബിജു രമേശിന്റെ മകളുടെ കല്യാണത്തിന് ഒത്തുകൂടി.