സംസ്ഥാനത്ത് ഇടതുതരംഗമെന്ന് വിഎസ് അച്യുതാനന്ദന്‍; മലമ്പുഴയില്‍ വിഎസിന്റെ ഭൂരിപക്ഷം പതിനായിരം കടന്ന് മുന്നേറുന്നു

സംസ്ഥാനത്ത് ഇടതുതരംഗമെന്ന് വിഎസ് അച്യുതാനന്ദന്‍; മലമ്പുഴയില്‍ വിഎസിന്റെ ഭൂരിപക്ഷം പതിനായിരം കടന്ന് മുന്നേറുന്നു

പാലക്കാട്| JOYS JOY| Last Modified വ്യാഴം, 19 മെയ് 2016 (10:11 IST)
സംസ്ഥാനത്ത് ഇടതുതരംഗമെന്ന് വി എസ് അച്യുതാനന്ദന്‍. പാലക്കാട് ഗസ്റ്റ് ഹൌസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, മലമ്പുഴയില്‍ വി എസിന്റെ ലീഡ് പതിനായിരം കടന്ന് മുന്നേറുകയാണ്.

സംസ്ഥാനത്ത് ഇടതു തരംഗമാണ്. അഴിമതിക്കാരോട് സന്ധിയില്ലാത്ത, വിലക്കയറ്റം സൃഷ്‌ടിക്കുന്നവരോട് സന്ധിയില്ലാത്ത, സ്ത്രീകളുടെ മേല്‍ അക്രമം നടത്തിയവരോടും സന്ധിയില്ലാത്ത തെരഞ്ഞെടുപ്പ് ഫലമാണ് സംസ്ഥാനത്ത് കാണുന്നത്.

അതേസമയം, മലമ്പുഴയില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥി സി കൃഷ്‌ണകുമാര്‍ ആണ് രണ്ടാം സ്ഥാനത്ത്. യു ഡി എഫ് സ്ഥാനാര്‍ത്ഥി ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :