പൊലീസ് നിലത്തിട്ട് ചവിട്ടിയ ശേഷം റോഡിലൂടെ വലിച്ചിഴച്ചു; നടന്ന സംഭവങ്ങള്‍ വിവരിച്ച് ജിഷ്ണുവിന്റെ അമ്മ

പൊലീസ് അതിക്രമം വിവരിച്ച് ജിഷ്‌ണുവിന്റെ അമ്മ രംഗത്ത്

 jishnu pranoy , Mahija , Police , arrest , Pinaryi vijyan , cpm , jishnu , DGP , അമ്മ മഹിജ , ജിഷ്ണു പ്രണോയി , പിണറായി വിജയന്‍ , പൊലീസ് , ആശുപത്രി
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 5 ഏപ്രില്‍ 2017 (18:26 IST)
മകന്റെ നീതിക്കുവേണ്ടി പോരാടിയ തന്നോട് പൊലീസ് പെരുമാറിയത് അതിക്രൂരമായാണെന്ന് മരിച്ച ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ. ആദ്യം നിലത്തിട്ടു ചവിട്ടുകയാണ് ചെയ്‌തത്. തന്നെ അവശയാക്കിയതിനു ശേഷം റോഡിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

സഹോദരനെയാണ് പൊലീസ് ആദ്യം മര്‍ദ്ദിച്ചത്. തുടര്‍ന്നാണ് തനിക്കു നേര്‍ക്ക് ബലപ്രയോഗമുണ്ടായത്. എന്റെ കുഞ്ഞിനുവേണ്ടി മരണം വരെ
താനും കുടുംബവും പോരാടും. പൊലീസ് അതിക്രൂരമായിട്ടാണ് രാവിലെ പെരുമാറിയതെന്നും പരുക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മഹിജ വ്യക്തമാക്കി.

ഇന്ന് രാവിലെയാണ് ജിഷ്ണുവിന് നീതി കിട്ടണമെന്നാവശ്യപ്പെട്ട് അമ്മ മഹിജയും കുടുംബവും ഡിജിപി ആസ്ഥാനത്ത് സമരത്തിനെത്തിയത്. പിന്നാലെ ഇവരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റുചെയ്തു നീക്കുകയായിരുന്നു. ഇതിനിടെയാണ് മഹിജയ്‌ക്ക് മര്‍ദ്ദനമേറ്റത്.

അതേസമയം മഹിജയ്‌ക്കും കുടുംബത്തിനുമെതിരെ പൊലീസ് നടത്തിയ അതിക്രമങ്ങളെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. പൊലീസ് നടത്തിയത് കൃത്യനിർവഹണം മാത്രമാണ്. പ്രതിഷേധത്തിന് എത്തിയവരുടെ സംഘത്തില്‍ ബന്ധുക്കള്‍ അല്ലാത്ത ചിലര്‍ മഹിജയ്ക്കൊപ്പമുണ്ടായിരുന്നു. തോക്കുസ്വാമി അടക്കമുള്ളവരാണ് ഒപ്പമുണ്ടായിരുന്നത്. പുറത്തുനിന്നുള്ളവർ സമരസ്ഥലത്തേക്ക് ഇരച്ചുകയറി. ഇവരെയാണ് പൊലീസ് തടയാൻ ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

നോര്‍ക്ക ട്രിപ്പിള്‍ വിന്‍: ജര്‍മ്മനിയില്‍ 250 ...

നോര്‍ക്ക ട്രിപ്പിള്‍ വിന്‍: ജര്‍മ്മനിയില്‍ 250 നഴ്‌സുമാര്‍ക്ക് അവസരം
കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിനായുളള നോര്‍ക്ക ...

എസ്എസ്എല്‍സി പരീക്ഷയുടെ അവസാന ദിവസം സ്‌കൂളുകള്‍ക്ക് പോലീസ് ...

എസ്എസ്എല്‍സി പരീക്ഷയുടെ അവസാന ദിവസം സ്‌കൂളുകള്‍ക്ക് പോലീസ് കാവല്‍ നില്‍ക്കും; ഫര്‍ണിച്ചറുകള്‍ നശിപ്പിച്ചാല്‍ പിടി വീഴും
എസ്എസ്എല്‍സി പരീക്ഷയുടെ അവസാന ദിവസം സ്‌കൂളുകള്‍ക്ക് പോലീസ് കാവല്‍ നില്‍ക്കും. കുട്ടികള്‍ ...

ഉറങ്ങുമ്പോള്‍ വൈഫൈ ഓണാക്കി വയ്ക്കണോ ഓഫാക്കി വയ്ക്കണോ? ...

ഉറങ്ങുമ്പോള്‍ വൈഫൈ ഓണാക്കി വയ്ക്കണോ ഓഫാക്കി വയ്ക്കണോ? നിങ്ങള്‍ക്കറിയാമോ
നിങ്ങള്‍ പതിവായി വൈകി ഉറങ്ങുകയും മണിക്കൂറുകളോളം നിങ്ങളുടെ ഗാഡ്ജെറ്റില്‍ ബ്രൗസ് ചെയ്യുകയും ...

എംപിമാരുടെ ശമ്പളം കൂട്ടി, ദിവസ അലവൻസിലും പ്രതിമാസ പെൻഷനിലും ...

എംപിമാരുടെ ശമ്പളം കൂട്ടി, ദിവസ അലവൻസിലും പ്രതിമാസ പെൻഷനിലും വർധനവ്
ശമ്പളം, ദിവസ അലവന്‍സ്, പെന്‍ഷന്‍, അധിക പെന്‍ഷന്‍ എന്നിവര്‍ വര്‍ധിപ്പിച്ചുകൊണ്ടാണ്

കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 15 വയസ്സുകാരന്‍ മരിച്ചു

കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 15 വയസ്സുകാരന്‍ മരിച്ചു
പാലക്കാട്: കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 15 വയസുകാരന്‍ മരിച്ചു. മേലേ പട്ടാമ്പി ...