പെരുമ്പാവൂര്‍|
jibin|
Last Modified വെള്ളി, 6 മെയ് 2016 (20:08 IST)
പെരുമ്പാവൂരില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷയുടെ മൃതദേഹം ദഹിപ്പിക്കാന്‍ അനുമതി നല്‍കിയ പൊലീസിന്റെ കത്ത് പുറത്ത്. പൊലീസ് നടപടി ക്രമങ്ങള്‍ കഴിഞ്ഞുവെന്നും മതാചാരപ്രകാരം മൃതദേഹം സംസ്‌കരിക്കുന്നതില്‍ നിയമ തടസമില്ലെന്നും അറിയിച്ചുകൊണ്ടുള്ള കത്താണ് പുറത്തുവന്നത്.
മൃതദേഹം സംസ്‌കരിച്ചതോടെ വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്താനുള്ള സാധ്യതയാണ് ഇല്ലാതായത്. അതേസമയം, പൊലീസ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ ജിഷയുടെ മൃതദേഹം ദഹിപ്പിച്ചതെന്ന് ശ്മശാനത്തിലെ നടത്തിപ്പുകാരന്‍ വീരന്‍ പറഞ്ഞു. പെരുമ്പാവൂര്‍ മുന്‍സിപ്പാലിറ്റിയില്‍ മൃതദേഹം സംസ്‌ക്കരിക്കണമെന്ന് പറഞ്ഞായിരുന്നു കത്ത് നല്‍കിയത്. കൂടാതെ ജിഷയുടെ സഹോദരിയാണ് സമ്മതപത്രത്തില്‍ ഒപ്പിട്ട് തന്നതെന്നും അദ്ദേഹം പറഞ്ഞു.
വൈകുന്നേരം ആറുമണിയ്ക്ക് മൃതദേഹം ദഹിപ്പിക്കണമെന്നായിരുന്നു ആദ്യം തന്നെ അറിയിച്ചിരുന്നത്. എന്നാല്‍ മൃതദേഹവുമായി എത്തിയപ്പോള്‍ സമയം ഏഴര കഴിഞ്ഞിരുന്നു. സാധാരണ
ആറുമണിവരെയെ മ്യതദേഹങ്ങള്‍ ദഹിപ്പിക്കാറുളളൂ. പ്രത്യേക സാഹചര്യങ്ങളില്‍ പൊലീസിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ താമസിച്ചും മൃതദേഹം ദഹിപ്പിക്കാറുണ്ടെന്നും വീരന്‍ വ്യക്തമാക്കി.