കോഴിക്കോട്|
aparna shaji|
Last Modified ഞായര്‍, 24 ഏപ്രില്‍ 2016 (12:12 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തിന്റെ പേരില്‍ വാതുവെപ്പ് നടത്തിയ സംഘത്തിലെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചേവായൂര്‍ സ്വദേശി റഷീദ് (31), അരീക്കോട് സ്വദേശി ഇഫ്സുല്‍ റഹ്മാന്‍ (34), കോഴിക്കോട് തലക്കുളത്തൂര്‍ സ്വദേശി അര്‍ഷാദ് (42), നല്ലളം മോഡേണ്‍ സ്വദേശി ഷംസു (45) എന്നിവരാണ് അറസ്റ്റിലായത്.
ഓണ്‍ലൈന്‍ വഴി ഓരോ പന്തിനും നിശ്ചിത തുക ഇടാക്കിയാണ് ഇവര്‍ വാതുവെപ്പ് നടത്തിയത്. പണം തട്ടിക്കുക എന്ന ലക്ഷ്യമായിരുന്നു സംഘത്തിന്റേതെന്ന് വ്യക്തമായെന്നും പ്രതികളില്‍ നിന്നും ഏകദേശം 5.02 ലക്ഷം രൂപയോളം പിടികൂടിയെന്നും പൊലീസ് അറിയിച്ചു.
ഓരോ പന്തിനും തുക തീരുമാനിച്ച് ഫോണിലൂടെ പ്രവചനം നടത്തിയാണ് സംഘം വാതുവെപ്പ് നടത്തിയത്. ഐ പി എല്‍ മത്സരം ടി വിയില്‍ തത്സമയം ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു വാതുവെപ്പ്. ഇതാദ്യമായാണ് ഐ പി എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ഒരു സംഘം കേരളത്തില്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്.
ഒരു കാറും രണ്ട് ബൈക്കും വാതുവെപ്പിനായി ഉപയോഗിച്ച് നാലമാര്‍ട്ട്ഫോണുകളും പിടികൂടിയെന്നും കൂടുതല്‍ തെളിവുകള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. നോര്‍ത്ത് അസി. കമ്മീഷണര്‍ കെ അഷറഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം