പാറശാല|
VISHNU.NL|
Last Modified തിങ്കള്‍, 8 ഡിസംബര്‍ 2014 (16:10 IST)
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാറശാലയ്ക്കടുത്ത് നെടുവാന്‍വിള പാരൂര്‍വിള രമാനിലയത്തില്‍ കുമാര്‍ എന്നറിയപ്പെടുന്ന ശ്രീകുമാറാണു
ഭാര്യ സന്ധ്യാറാണി (36) യെ വെട്ടിക്കൊന്നതിന്‍റെ പേരില്‍ പൊലീസ് പിടിയിലായത്.
സംശയത്തിന്‍റെ പേരിലാണു ശ്രീകുമാര്‍ ഈ ക്രൂരകൃത്യം ചെയ്തതെന്ന് നാട്ടുകാര്‍ പറയുന്നു. ഏറെ വര്‍ഷങ്ങളായി ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ശ്രീകുമാര്‍ നാട്ടിലെത്തിയിട്ട് നാലഞ്ച് മാസമായി. പിന്നീട് കുടുംബസമേതം തൂത്തുക്കുടിക്കടുത്തുള്ള സഹോദരിയുടെ വീടിനു സമീപം കുടുംബ സമേതം താമസമാരംഭിച്ചു. കഴിഞ്ഞ ദിവസമാണു ശ്രീകുമാറും കുടുംബവും ഇയാളുടെ കുഞ്ഞമ്മയുടെ മരണാനന്തര കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ നാട്ടിലെത്തിയത്. കുട്ടികളെ സഹോദരിയുടെ വീട്ടില്‍ എത്തിച്ചിരുന്നു.
ശ്രീകുമാറും ഭാര്യയും അടച്ചിട്ടിരുന്ന സന്ധ്യയുടെ കുടുംബ വീട്ടില്‍ എത്തിയാണു സന്ധ്യയെ വെട്ടിക്കൊന്നത്. കൊലപാതകം നടത്തിയ ശേഷം ശ്രീകുമാര്‍ നേരിട്ടു പൊലീസില്‍ കീഴടങ്ങുകയായിരുന്നു. കഴുത്തില്‍ മൂന്ന് വെട്ടേറ്റ മൃതദേഹം കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.